യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കടപ്ലാമറ്റത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും സമ്മേളനത്തി
കടപ്ലാമറ്റം: കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കടപ്ലാമറ്റം പഞ്ചായത്തില്‍ തുടക്കം കുറിച്ചു. യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടപ്ലാമറ്റത്ത് ടൗണിൽ പ്രകടനവും സമ്മേളനവും നടത്തി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് നിര്‍വഹിച്ചു. സി.സി. മൈക്കിള്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കീല്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. സുരേന്ദ്രന്, യുഡിഎഫ് നേതാക്കളായ മാത്യു കുളിരാനി, തോമസ് കണ്ണന്തറ, തോമസ് ആല്‍ബര്‍ട്ട്, ജോസ് കൊടിയപുരയിടം, അഭിലാഷ് ജോസഫ്, സി.വി. കുര്യച്ചന്, ജോയി കടിയംകുറ്റി എന്നിവര്‍ പ്രസംഗിച്ചു.
Tags : UDF election nattuvishesham local news