വേളൂര്‍ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും പാര്‍ട്ടി സംസ്ഥാന ഹൈപവര്‍ കമ്മിറ്റിയംഗം പ്രഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
ഉടുമ്പന്നൂര്‍: ഇഎസ്എയില്‍നിന്ന് ഉടുമ്പന്നൂര്‍ വില്ലേജിനെ ഒഴിവാക്കണമെന്നും കൃഷി നശിപ്പിക്കുന്ന വന്യജീവികളെ കൊല്ലുന്നതിനുള്ള അധികാരം കര്‍ഷകര്‍ക്കു നല്‍കണമെന്നും കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ഹൈപവര്‍ കമ്മിറ്റിയംഗം പ്രഫ. കെ.ഐ. ആന്റണി ആവശ്യപ്പെട്ടു.
വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധിച്ച് കര്‍ഷകയൂണിയന്‍-എം നിയോജകമണ്ഡലം കമ്മിറ്റി വേളൂര്‍ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങള്‍ നശിപ്പിച്ച കൃഷിക്ക് കര്‍ഷകര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ ബഹുജനപ്രക്ഷോഭത്തിന് പാര്‍ട്ടിയും പോഷകസംഘടനകളും നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സണ്ണി മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകയൂണിയന്‍-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, യൂത്ത്ഫ്രണ്ട്-എം സംസ്ഥാനപ്രസിഡന്റ് സിറിയക് ചാഴികാടന്, നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, പഞ്ചായത്തംഗം ശരത്ചന്ദ്രന്, അനില്‍ രാഘവന്, ശ്രീജിത്ത് ഒളിയറക്കല്‍, ജിജി വാളിയംപ്ലാക്കല്‍, ജോസി വേളാശേരി, ഷാനി ബെന്നി, സി. ജയകൃഷ്ണന്, സാന്‍സന്‍ അക്കക്കാട്ട്, മിനി അഗസ്റ്റിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോര്‍ജ് അറയ്ക്കല്‍, ലംബൈ കോട്ടയില്‍, ജോസുകുട്ടി കൊച്ചുപറമ്പില്‍, ജോസ് മാറാട്ടില്‍, ജോസ് മഠത്തിനാല്‍, ലിപ്സണ്‍ കൊന്നക്കല്‍, സണ്ണി കടുത്തലക്കുന്നേല്‍, റോയി വാലുമ്മേല്‍, ജിജോ കഴിക്കച്ചാലില്‍, അനില്‍ മുഖയപിള്ളില്, രാജു തടിക്കാട്ടുകുടിയില്, അഡ്വ. റിജോ ഡോമി, ബെന്നി കമുകുപുഴ, ജയിംസ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : ESA Nattuvishesham DistrictNews DeepikaNews