പ്രതീകാത്മക ചിത്രം
പൊൻകുന്നം: ദിവസങ്ങളായി പകൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസപ്പെടുന്നതിനാൽ പൊൻകുന്നത്ത് ജനം ദുരിതത്തിൽ. ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപാരികളും വീട്ടുകാരും ഇതുമൂലം വലയുകയാണ്. ഇൻവെർട്ടർ, ജനറേറ്റർ സൗകര്യമില്ലാത്ത സർക്കാർ ഓഫിസുകളും പ്രതിസന്ധിയിലാണ്. പകൽ കടുത്തചൂടിൽ വൈദ്യുതി വിതരണമില്ലാതാകുന്നതോടെ ഓഫിസ് പ്രവർത്തനവും താറുമാറാകുന്നുണ്ട്.
രാത്രി പലവട്ടം വൈദ്യുതി മുടക്കമുണ്ട്. അതും നിശ്ചിത സമയങ്ങളിൽ അല്ലാത്തതും ബുദ്ധിമുട്ടായി. വൈദ്യുതി തടസപ്പെടുന്ന സമയം മുൻകൂട്ടി അറിയിച്ചാൽ മുൻകരുതൽ എടുക്കാൻ സൗകര്യമായിരുന്നുവെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു.