x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​യി​ൽ മ​രു​ന്ന് ല​ഭ്യ​മ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​

വെബ്ഡെസ്ക്
Published: November 8, 2026 02:49 AM IST | Updated: November 8, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും ഫാ​ർ​മ​സി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സാ​ധാ​ര​ണ​ക്കാ​രും നി​ർ​ധ​ന​രു​മാ​യ നി​ര​വ​ധി രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ ഈ ​ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ മ​രു​ന്ന് ല​ഭ്യ​മ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.


നി​ല​വി​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യും കു​റി​പ്പ​ടി​യും ല​ഭി​ക്കു​മെ​ങ്കി​ലും മ​രു​ന്ന് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പു​റ​ത്തു​ള്ള ഫാ​ർ​മ​സി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു. ഇ​ത് അ​ധി​ക ചെ​ല​വാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ മ​രു​ന്ന് ല​ഭി​ക്കാ​തെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും നി​സ​ഹാ​യ​രാ​കു​ന്നു.

അ​തു​കൊ​ണ്ട് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​ത്രി ഏ​ഴു വ​രെ​യെ​ന്ന നി​ല​വി​ലെ ക്ര​മീ​ക​ര​ണം മാ​റ്റി 24 മ​ണി​ക്കൂ​റും മ​രു​ന്ന് ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണം. ആ​വ​ശ്യ​മാ​യ ഫാ​ർ​മ​സി​സ്റ്റു​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ച് മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി ഫാ​ർ​മ​സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. രാ​ത്രി​യി​ൽ അ​സു​ഖ​വു​മാ​യി വ​രു​ന്ന രോ​ഗി​ക​ളെ കൂ​ടു​ത​ൽ പ്ര​യാ​സ​ത്തി​ലാ​ക്കാ​തെ എ​ത്ര​യും വേ​ഗം ഇ​ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട‌ു​ന്ന​ത്.

Tags : medicines Nattuvishesham DistrictNews DeepikaNews

Recent News

Corehub Up