കൊട്ടാരക്കര: ഐക്യരാഷ്ട്ര സഭ മത സൗഹാർദ വാരാചരണത്തിന് വർണാഭമായ തുടക്കം. യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (യുആർഐ) സൗത്ത് ഇന്ത്യ - ശ്രീലങ്ക റീജണലിന്റെ നേതൃത്വത്തിൽ ആരംഭിച്ച വാരാചരണ പരിപാടികൾ വൈഎംസിഎ മുൻ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.
യുആർഐ ഏഷ്യ കോ-ഓർഡിനേറ്റർ ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.
കെ.ജി. മത്തായി കുട്ടി, ഷിബി ജോൺസൺ, നിഷ.വി.രാജൻ, എം.തോമസ് എന്നിവർ പ്രസംഗിച്ചു.വാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. ആറിന് രാവിലെ ഒന്പതിന് കരിക്കം കിപ്സിൽ നിന്നാരംഭിക്കുന്ന മതസൗഹാർദ ഘോഷയാത്ര ബോധേന്ദ്ര തീർഥ ഫ്ലാഗ് ഓഫ് ചെയ്യും. കരിക്കം വൈഎംസിഎ ജംഗ്ഷനിൽ സമാപിക്കും. ഏഴിന് ഓടനാവട്ടം കോസ്മിക് സെന്ററിൽ നടക്കുന്ന സമാപന സമ്മേളനം അധ്യാപക കലാസാഹിത്യവേദി സംസ്ഥാന പ്രസിഡന്റ് എ.ഷാനവാസ് ഉദ്ഘാടനം ചെയ്യും.
Tags : nattu vishesham United Nations Harmony Week