x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​വ​റ​യി​ല്‍ അ​ജ്ഞാ​ത ജീ​വി നാ​യ​യെ ക​ടി​ച്ചുകൊ​ന്നു

വെബ് ഡെസ്ക്
Published: August 18, 2026 12:21 AM IST | Updated: August 18, 2026 12:21 AM IST

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ന്നു.

ച​വ​റ: ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് വാ​ര്‍​ഡി​ല്‍ അ​ജ്ഞാ​ത ജീ​വി കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ ക​ടി​ച്ച് കൊ​ന്നു. ചെ​ക്കാ​ട്ട് മു​ക്കി​ന് സ​മീ​പം ഞാ​യാ​റാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​യി​ട്ട വ​ള​ര്‍​ത്തു​ന്ന നാ​യ​യെ​യാ​ണ് ക​ടി​ച്ചുകൊ​ന്ന​ത്.

ഇന്നലെ രാ​വി​ലെ വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​ഞ്ഞ​ത്. സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കൂ​ടു​ക​യും പ്ര​ദേ​ശം മു​ഴു​വ​ന്‍ തെ​ര​യു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ പ്ര​ദേ​ശ​ത്ത് പു​ലി ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ്ര​ച​ര​ണ​വും ന​ട​ന്നു. സം​ഭ​വം വ​നംവ​കു​പ്പ​് അധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി അ​ജ്ഞാ​ത ജീ​വി​യെ ക​ണ്ടെ​ത്താ​നാ​യി ര​ണ്ടി​ട​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

 

Tags : garbage dump NattuVishasham DistrictNews

Recent News

Corehub Up