2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യ
നെടുമ്പാശേരി : രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ നെടുമ്പാശേരിയിൽ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരികൾ പ്രതിഷേധിച്ചു. വ്യാപാരികളെയും, ഉപഭോക്താക്കളെയും ദ്രോഹിക്കുന്ന തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറിയില്ലെങ്കിൽ സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ സമര പരമ്പര തന്നെ ഉണ്ടാകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പു നൽകി.
കുറുമശേരിയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ജോയി ഉദ്ഘാടനം ചെയ്തു. മേയ്ക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ മാർച്ചും യൂണിറ്റ് പ്രസിഡന്റ് കെ.ബി.സജിയും ചെങ്ങമനാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനവും സമ്മേളനവും യൂണിറ്റ് പ്രസിഡന്റ് ടി.എസ്.മുരളിയും പൂവത്തുശേരിയിൽ യൂണിറ്റ് പ്രസിഡന്റ് ഷാജു സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു.
Tags : NattuVishesham DistrictNews