x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ൽ തി​ര​ക്കി​ട്ട അറ്റകുറ്റപ്പണി​ക​ൾ

വെബ് ഡെസ്ക്
Published: October 24, 2026 05:40 AM IST | Updated: October 24, 2026 05:40 AM IST

മേ​ൽ​പാ​ല​ത്തി​ൽ തൃ​ശൂ​ർ ലൈ​നി​ൽ ജോ​യി​ന്‍റു​ക​ളി​ൽ ന​ട​ക്കു​ന്ന പ​ണി​ക​ൾ.

വ​ട​ക്ക​ഞ്ചേ​രി: മേ​ൽ​പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ തി​ര​ക്കി​ട്ട പ​ണി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. രാ​ത്രി​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ജോലിക​ൾ ന​ട​ക്കു​ന്ന​ത്.
മേ​ൽ​പാ​ല​ത്തി​ന്‍റെ സ്ഥി​തി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ക​രാ​ർ ക​മ്പ​നി കൂ​ടു​ത​ലാ​ളു​ക​ളെ എ​ത്തി​ച്ചാ​ണ് പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.

പാ​ല​ക്കാ​ട് ലൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ജോ​യി​ന്‍റു​ക​ളി​ലെ വ​ലി​യ ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​വ​ന്ന് കോ​ൺ​ക്രീ​റ്റ് താ​ഴേ​ക്ക് വീ​ഴു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

വി​ട​വു​ക​ൾ വ​ലു​താ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ഴാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മേ​ൽ​പാ​ല​ത്തി​ലെ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​ഞ്ഞ് സ​ർ​വീ​സ് റോ​ഡ് വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തു​മൂ​ലം വീ​തി​കു​റ​ഞ്ഞ സ​ർ​വീ​സ് റോ​ഡി​ൽ വാ​ഹ​ന​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്. വ​ലി​യ ക​ണ്ടെ​യ്ന​റു​ക​ൾ കു​ടു​ങ്ങി​കി​ട​ന്ന് കു​രു​ക്ക് നീ​ളു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. എ​ന്താ​യാ​ലും മേ​ൽ​പാ​ല​ത്തി​ലെ പ​ണി​ക​ൾ ക​ഴി​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും.

തൃ​ശൂ​ർ ലൈ​നി​ലും വ​ലി​യ കോ​ൺ​ക്രീ​റ്റ് ബീ​മു​ക​ളു​ടെ ജോ​യി​ന്‍റു​ക​ൾ വ​രു​ന്ന 23 സ്ഥ​ല​ത്ത് കു​ത്തി​പ്പൊ​ളി​ച്ച് പ​ണി ന​ട​ക്കു​ന്നു​ണ്ട്. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി വാ​ഹ​ന​ങ്ങ​ൾ പ​ല വ​ഴി​ക്ക് തി​രി​ച്ച് വി​ടു​മ്പോ​ഴും പാ​ല​ത്തി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യോ മ​റ്റു ബ​ന്ധ​പ്പെ​ട്ട​വ​രോ ത​യാ​റാ​കാ​ത്ത​തും വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​ക്കി​യി​ട്ടു​ണ്ട്.

2022ൽ ​തു​റ​ന്ന മേ​ൽ​പാ​ല​ത്തി​ൽ ഇ​തി​ന​കം​ത​ന്നെ എ​ൺ​പ​തി​ലേ​റെ ത​വ​ണ റി​പ്പ​യ​ർ പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up