ആശുപത്രി സുപ്രണ്ട് ട്വിങ്കിൾ പ്രഭാകർ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: സമൂഹത്തിൽ വർധിച്ചു വരുന്ന ആത്മഹത്യപ്രവണത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ചു വർഷം നീളുന്ന വിപുലമായ ബോധവൽക്കരണ പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. വൈക്കം ബ്ലോക്ക് പഞ്ചായത്താണ് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മധുരം ജീവിതമെന്നപേരിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ആറു പഞ്ചായത്തുകളിലും ജനങ്ങളെ ബോധവത്കരിക്കുന്നതിനും മാനസിക പിന്തുണ നൽകുന്നതിനുമായി ആരംഭിച്ച ബോധവത്ക്കരണ പരിപാടി വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.അഞ്ചുവർഷം നീളുന്ന പദ്ധതിയ്ക്കായി ഈ വർഷം രണ്ടര ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ബോധവത്കരണ പരിപാടിയുടെ അംബാസിഡർ ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയക്ഷ്മിയാണ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സോമൻ, ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.ബി.ഷാഹുൽ, വൈക്കം ഡിവൈഎസ്പി കെ.എൻ.രാജേഷ്, ഡോ.ജി.രൂപശ്രീ, കൊതവറ കോളജ് എൻ എസ് എസ്, റോയ് മാത്യു, ഡോ. രാജേന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :