x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധു​രം ജീ​വി​ത​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: October 30, 2026 12:09 AM IST | Updated: October 30, 2026 12:09 AM IST

വൈക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ശ​ശി​കു​മാ​ർ

വൈ​ക്കം: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ആ​ത്മ​ഹ​ത്യ​പ്ര​വ​ണ​ത​കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ഞ്ചു വ​ർ​ഷം നീ​ളു​ന്ന വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​മാ​യി വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ധു​രം ജീ​വി​ത​മെ​ന്ന​പേ​രി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ രാ​ഷ്‌​ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി സ​മു​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വി​ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ജീ​വ​ന്‍റെ കാ​വ​ലാ​ളാ​കാ​നു​ള്ള ശ്ര​മ​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ഞ്ചു​വ​ർ​ഷം നീ​ളു​ന്ന പ​ദ്ധ​തി​യ്ക്കാ​യി ഈ ​വ​ർ​ഷം ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് ബ്ലോ​ക്ക പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ഹാ​ളി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട് സെ​മി​നാ​ർ ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ശ​ശി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ട്വി​ങ്കി​ൾ പ്ര​ഭാ​ക​ര​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ട​യാ​ഴം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ കെ.​ബി. ഷാ​ഹു​ൽ, വൈ​ക്കം ഡി​വൈ​എ​സ്പി കെ.​എ​ൻ. രാ​ജേ​ഷ്, വൈ​ക്കം എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ സി .​എ​സ്. സു​നി​ൽ​കു​മാ​ർ, ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബി​നു സെ​ബാ​സ്റ്റ്യ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ ഡോ.​ജി. രൂ​പ​ശ്രീ, കൊ​ത​വ​റ കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് മാ​ത്യു, ബ്ലോ​ക്ക് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ് ബാ​ബു, എം.​കെ. രാ​ജേ​ഷ്, വി​ജ​യ​മ്മ ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​വി. ഹ​രി​ക്കു​ട്ട​ൻ, ടി.​എ​ൻ.​സി​ബി, പി.​എ​സ്. പു​ഷ്‌​പ​മ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റു​മാ​ർ, ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags :

Recent News

Corehub Up