കോടതി ശിക്ഷിച്ച പ്രതികൾ
തൊടുപുഴ: വണ്ടിപ്പെരിയാര്‍ മ്ലാമലയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മ്ലാമല പുതുവല്‍ ഭാഗത്ത് മുളങ്ങാശേരില്‍ തോമസിന്റെ മകന് ജിനുവിനെ (21) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി മ്ലാമല പുതുവല്‍ കള്ളിക്കല്‍ അനീഷ് രാഘവന് (അനിയാച്ചന്‍ 41), രണ്ടാം പ്രതി കൊല്ലപ്പള്ളില്‍ മജീഷ് മോഹനന് (46), മൂന്നാം പ്രതി തുരുത്തി കിഴക്കേല്‍ ജോബിന് ആന്റണി (എബിന് 40) എന്നിവരെയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്.
കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിന് പുറമേ ജിനുവിന്റെ സഹോദരന് സിബിച്ചനെ വധിക്കാന്‍ ശ്രമിച്ചതിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. 2020 ജൂലൈ 11ന് രാത്രി മ്ലാമല പുതുവല്‍ ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം.
Tags : Vandiperiyar nattuvishesham local news