x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലാ​ർ ഈ ​ഭൂ​മി​യി​ൽ ജീ​വി​ച്ചു കൊ​തി തീ​രാ​ത്ത ക​വി: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

വെബ് ഡെസ്ക്
Published: September 22, 2026 12:35 AM IST | Updated: September 22, 2026 12:35 AM IST

വ​യ​ലാ​ർ ഗാ​ന​സ​ന്ധ്യാ​പ​ര​മ്പ​ര​യു​ടെ സ​മാ​പ​നം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രുവനന്തപുരം: ഈ ​ഭൂ​മി​യി​ൽ ജീ​വി​ച്ചു കൊ​തി തീ​രാ​ത്ത ക​വി​യാ​ണ് വ​യ​ലാ​ർ രാ​മ​വ​ർ​മയെന്നു മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. "ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി​യു​റ​ങ്ങും തീ​രം...' എ​ന്ന അ​ന​ശ്വ​ര ഗാ​ന​ത്തി​ൽ വ​യ​ലാ​ർ സ്വ​ന്തം ഹൃ​ദ​യം ത​ന്നെ​യാ​ണ് എ​ടു​ത്തു വ​ച്ചി​ട്ടു​ള്ള​ത് എ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
വ​യ​ലാ​ർ വ​ർ​ഷം 2025 -26 ന്‍റെ ഭാ​ഗ​മാ​യി വ​യ​ലാ​ർ രാ​മ​വ​ർ​മ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ചുവ​ന്ന വ​യ​ലാ​ർ ഗാ​നസ​ന്ധ്യാപ​ര​മ്പ​ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വെ​ള്ള​യ​മ്പ​ലം മാ​ന​വീ​യം വീ​ഥി​യി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി. തോ​മ​സ് മ​ര​ണാ​സ​ന്ന​നാ​യി കി​ട​ക്കു​ന്ന സ​മ​യ​ത്ത് ഡി​ജോ കാ​പ്പ​നോ​ട് പ​റ​ഞ്ഞി​രു​ന്ന ഒ​രു അ​ന്ത്യാ​ഭി​ലാ​ഷം ഉ​ണ്ട്- പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.​ താ​ൻ മ​രി​ച്ചു ക​ഴി​ഞ്ഞാ​ൽ വ​ള​രെ മൃ​ദു​വാ​യ ശ​ബ്ദ​ത്തി​ൽ വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ "ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി​യു​റ​ങ്ങും തീ​രം...​' എ​ന്ന ഗാ​നം കേ​ൾ​പ്പി​ച്ചു കൊ​ണ്ടേ​യി​രി​ക്ക​ണമെ​ന്ന്. "ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി ഉ​റ​ങ്ങും തീ​രം...​' എ​ന്ന ഗാ​നം കേ​ട്ടു​കൊ​ണ്ടു വേ​ണം ഈ ​ഭൂ​മി​യി​ൽ നി​ന്നും വി​ട പ​റ​യു​വാ​ൻ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. പി.​ടി​ യു​ടെ ആ​ഗ്ര​ഹം ഞ​ങ്ങ​ൾ നി​റ​വേ​റ്റു​ക ത​ന്നെ ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​റ​ണാ​കു​ള​ത്തെ വ​സ​തി​യി​ലും അ​ന്ത്യയാ​ത്ര​യി​ൽ ഉ​ട​നീ​ള​വും വ​യ​ലാ​റി​ന്‍റെ ഈ ​ഗാ​നം മു​ഴ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു.​ സ​ദ​സ്സി​ൽ നി​ന്നു​ള്ള വ​ൻ​ക​ര​ഘോ​ഷ​ത്തി​ന് ഇ​ട​യി​ൽ പി.സി.​ വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി.

"മ​നു​ഷ്യ​ൻ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു...​' എ​ന്ന ഗാ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ദാ​ർ​ശ​നി​ക സ്വ​ഭാ​വ​മു​ള്ള ഗാ​ന​ങ്ങ​ൾ വ​യ​ലാ​ർ ര​ചി​ച്ചി​ട്ടു​ണ്ട്. കാ​ലാ​തീ​വ​ർ​ത്തി​യാ​യ പ​ല ഗാ​ന​ങ്ങ​ളും മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ച​ത് വ​യ​ലാ​ർ ദേ​വ​രാ​ജ​ൻ കൂ​ട്ടു​കെ​ട്ടാ​ണെന്നും ​മ​ന്ത്രി പി.സി. വിഷ്ണുനാഥ് ചൂ​ണ്ടി​ക്കാ​ട്ടി.

വ​യ​ലാ​റും ദേ​വ​രാ​ജ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന​ത് പ​ക്ഷേ ഒ​രു ച​ല​ച്ചി​ത്ര ഗാ​നസൃ​ഷ്ടി​യി​ല​ല്ല. 1957 ആ​ഗ​സ്റ്റ് 14ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ള​യ​ത്തു​ള്ള ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തിന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് വേ​ണ്ടി​യു​ള്ള ബ​ലി​കു​ടീ​ര​ങ്ങ​ളെ എ​ന്ന സം​ഘ ഗാ​ന​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യ സ​മ​ര ര​ക്ത​സാ​ക്ഷി​ക​ൾ​ക്കു​ള്ള സ​മ​ർ​പ്പ​ണ​മാ​യി സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​ള്ള ഗാ​നം വ​യ​ലാ​റും ദേ​വ​രാ​ജ​നും ചേ​ർ​ന്നു സൃ​ഷ്ടി​ച്ച​താ​ണ്. കോ​ട്ട​യ​ത്തെ ബെ​സ്റ്റ് ഹോ​ട്ട​ലി​ലാ​ണ് ഗാ​ന​ര​ച​ന​യും ചി​ട്ട​പ്പെ​ടു​ത്ത​ലും ന​ട​ന്ന​ത്. ആ ​തു​ട​ക്ക​മാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര ഗാ​ന​സൃ​ഷ്ടി​യി​ലേ​ക്ക് പി​ന്നീ​ട് വ​യ​ലാ​റി​നെ​യും ദേ​വ​രാ​ജ​നെ​യും ന​യി​ച്ച​ത്. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. ജ​യ​ൻ ക​ലാ​സാം​സ്കാ​രി​ക വേ​ദി​യാ​ണ് സ​മാ​പ​ന ഗാ​ന​സ​ന്ധ്യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : Nattuvishesham Districtnews Deepikanews P.C. Vishnunath

Recent News

Corehub Up