x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ക്കു​ളം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചാ​യ് കാ​ര്‍​ണി​വ​ല്‍ ഇ​ന്നു​മു​ത​ല്‍

വെബ് ഡെസ്ക്
Published: October 28, 2026 10:14 PM IST | Updated: October 28, 2026 10:14 PM IST

തൊ​ടു​പു​ഴ: വാ​ഴ​ക്കു​ളം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ​യും വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ര​ണ്ടാം വ​ര്‍​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ഇ​ന്നു​മു​ത​ല്‍ ന​വം​ബ​ര്‍ ഒ​ന്നു​വ​രെ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ല്‍ ചാ​യ് കാ​ര്‍​ണി​വ​ല്‍ സീ​സ​ണ്‍-2 സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​തു​വ​രെ 2,000 സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ട​ത്താ​ന്‍ ട്ര​സ്റ്റി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ സാ​ന്ത്വ​നം ക്ലി​നി​ക്, സാ​ന്ത്വ​നം പാ​ലി​യേ​റ്റീ​വ് ഹോം​കെ​യ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കാ​യി ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ ന​ഴ്‌​സിം​ഗ്, മെ​ഡി​ക്ക​ല്‍ പ​രി​ച​ര​ണം, ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​ര്‍, വീ​ല്‍​ചെ​യ​ര്‍ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ന്ത്വ​നം ഹോം​കെ​യ​ർ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു.

എ​ല്ലാ മാ​സ​വും നാ​ലാം വെ​ള്ളി​യാ​ഴ്ച സൈ​ക്യാ​ട്രി​സ്റ്റ്, സൈ​ക്കോ​ള​ജി​സ്റ്റ്, സോ​ഷ്യ​ല്‍​വ​ര്‍​ക്ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ടീം ​വാ​ഴ​ക്കു​ള​ത്തെ​ത്തി ക്ലി​നി​ക്കും ഹോം​കെ​യ​റും ന​ട​ത്തി​വ​രു​ന്നു. നാ​ലാം ശ​നി​യാ​ഴ്ച​ക​ളി​ല്‍ സൗ​ജ​ന്യ ക​ണ്ണ് പ​രി​ശോ​ധ​ന, തി​മി​ര ശ​സ്ത്ര​ക്രി​യ എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യം കൊ​ച്ചി​ന്‍ ഐ​കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ര്‍​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്നാം വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ സൗ​ജ​ന്യ കി​ഡ്‌​നി പ​രി​ശോ​ധ​ന​യ്ക്കാ​യി നെ​ഫ്രോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. ഈ ​വ​ർ​ഷം മു​ത​ല്‍ ഷി​ഫ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച് നാ​ലാ​യി​രം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ട്ര​സ്റ്റി​ന് ഇ​തു​വ​രെ 37 ല​ക്ഷം രൂ​പ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് കാ​ര്‍​ണി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ക്ക​ത്ത​ണോ​ടെ കാ​ര്‍​ണി​വ​ല്‍ ആ​രം​ഭി​ക്കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ര്‍​ണി​വ​ല്‍ ഗ്രൗ​ണ്ടി​ല്‍ ഫു​ഡ് സ്ട്രീ​റ്റും ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ സി​ജു സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ണി മെ​തി​പ്പാ​റ, വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് പൊ​ട്ട​യ്ക്ക​ല്‍, മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാം​മാ​ക്ക​ല്‍, ട്ര​സ്റ്റ് ട്ര​ഷ​റ​ര്‍ സാ​ജു ടി. ​ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up