അടൂർ: കായംകുളം ഫിലിപ്പോസ് റന്പാന്റെ സ്മരണയ്ക്കായി അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയിട്ടുള്ള വേദരത്ന പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ കെ.ജി. മാർക്കോസിനു സമ്മാനിച്ചു.
മനുഷ്യന്റെ അന്തരംഗങ്ങളിൽ സർഗാത്മകതയുടെ വ്യത്യസ്തങ്ങളായ ഭക്തി, ഭയം, വികാരം ഉൾക്കൊള്ളുന്ന ഗാനങ്ങളാണ് മർക്കോസിനെ വ്യത്യസ്തനാക്കുന്നതെന്ന് അവാർഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ.ഫിലിപ്പോസ് ദാനിയേൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ജുബിൻ രാജ്, പുരസ്കാര കമ്മിറ്റി കൺവീനർ പ്രഫ. ഡി.കെ. ജോൺ, സി. തോമസ് അറപ്പുരയിൽ കോർ എപ്പിസ്കോപ്പ, ട്രസ്റ്റി ബാബു കുളത്തൂർ, സെക്രട്ടറി തോമസ് പേരയിൽ, ജനറൽ കൺവീനർ ഷിബു ചിറക്കരോട്ട്, ഡോ.വർഗീസ് പേരയിൽ, ലിസൻ കെ. ജോർജ്, ജെൻസി കടുകൽ, റോബിൻ ജോർജ്, ജോസ് വി. കോശി, പ്രഫ.റോജി അലക്സ് ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : local nattuvishesham K.G. Marcos