x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ഞ്ഞാ​റ​മൂ​ട് ഫ്ലൈ​ഓ​വ​ർ നിർമാണം; മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തിൽ ക്രമക്കേടെന്ന് എംഎൽഎ

വെബ് ഡെസ്ക്
Published: October 31, 2026 12:15 AM IST | Updated: October 31, 2026 12:15 AM IST

പ്രതീകാത്മക ചിത്രം

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഫ്ലൈ​ഓ​വ​ർ നി​ർ​മാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫു​ട്പാ​ത്ത് നി​ർ​മാണ​ത്തി​നാ​യു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ലും മ​ണ്ണ് ക​ട​ത്തു​ന്ന​തി​ലും അ​ശാ​സ്ത്രീ​യ​ത​യും ക്ര​മ​ക്കേ​ടും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സു​ധീ​ർ​ഷാ പാ​ലോ​ട് എംഎ​ൽഎ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ചു. ഫ്ലൈ​ഓ​വ​റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 1.5 മീ​റ്റ​ർ വീ​തി​യി​ൽ ഫു​ട്പാ​ത്തു​ക​ളും സ​ർ​വീ​സ് റോ​ഡു​ക​ളും നി​ർ​മിക്കു​ന്ന​തി​നാ​യി വ​ൻ​തോ​തി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ളി​ല്ലാ​തെ മ​ണ്ണ് മാ​റ്റു​ന്ന​തും നി​ർ​മാണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ണ് ക​ട​ത്തു​ന്ന​ത് പോ​ലു​ള്ള അ​ന​ധി​കൃ​ത നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തും സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

ഓ​ട​ക​ളും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടും ക​ളി​മ​ണ്ണും കാ​ര​ണം വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ലെ വ്യാ​പാ​രി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള മ​ണ്ണ് ക​ട​ത്തോ അ​ഴി​മ​തി​യോ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കു​മെ​ന്ന് സ​ബ്ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ.ബ​ഷീ​ർ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up