അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് മുഖ്യാതിഥി യായിരുന്നു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ. ഡിക്സന്, ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്തംഗങ്ങളായ സുനിത മുരളി, എ.എം. ജോണ്സന്, സി.എസ്. അജീഷ്, സുനില്‍കുമാര്‍, വി.ആര്. ഷൈജു, മാനേജര്‍ എ.എന്‍. വാസുദേവന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന് ടി. അനില്‍കുമാര്‍, ബി. ബിജു, സി.പി. ജോബി, ധന്യ ബിജു, ഇ.പി. ഹരി എന്നിവര്‍ പ്രസംഗിച്ചു.