x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: വാ​ളാ​ട് വോ​ളി ക്ല​ബ് ജേ​താ​ക്ക​ൾ


Published: March 17, 2026 08:17 AM IST | Updated: March 17, 2026 08:17 AM IST

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​രി​ൽ പൗ​ര​സ​മി​തി​യും വോ​ളി ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വാ​ളാ​ട് വോ​ളി ക്ല​ബ് ജേ​താ​ക്ക​ളാ​യി. ഇ​വി ബി​ൽ​ഡേ​ഴ്സി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി വാ​ളാ​ട് ടീ​മി​ലെ ഷ​ഹ​നാ​സ്, സെ​റ്റ​റാ​യി ഇ​തേ ടീ​മി​ലെ വാ​ഹി​ദ്, ഒ​ഫ​ൻ​ഡ​റാ​യി ഇ​വി ബി​ൽ​ഡേ​ഴ്സി​ലെ ക​ബാ​ലി, ലി​ബി​റോ​യാ​യി ഇ​വി ബി​ൽ​ഡേ​ഴ്സി​ലെ അം​ഷീ​ർ, ഓ​ൾ റൗ​ണ്ട​റാ​യി വാ​ളാ​ട് ടീ​മി​ലെ ഹാ​ദി മ​നു​ഹ​ർ, ആ​സ്വാ​ദ​ക​നാ​യി ബി​നോ​യ് തെ​ള്ളി​യാ​മ്മേ​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ചാ​ന്പ്യ​ൻ ടീ​മി​ന് ടി​സി ജോ​ർ​ജ് തേ​ക്കു​മൂ​ട്ടി​ൽ സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 15,001 രൂ​പ കാ​ഷും സ​മ്മാ​ന​മാ​യി ന​ൽ​കി. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് മ​റി​യം അ​ന്പ​ല​ക്കു​ന്നേ​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 10,001 രൂ​പ​യും ന​ൽ​കി.മി​ക​ച്ച ക​ളി​ക്കാ​ർ​ക്ക് ജോ​സ് നെ​ല്ലേ​ടം മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

Tags : nattu vishesham Volleyball Tournament

Recent News

Corehub Up