കാഞ്ഞിരപ്പള്ളി: ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വഴി പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനാധിപത്യപ്രക്രിയ പൂർണ അർഥത്തിൽ ഉൾക്കൊള്ളാൻ പുതിയ സാങ്കേതികവിദ്യകൾ കുട്ടികളെ സഹായിക്കുമെന്നും ആധുനിക തെരഞ്ഞെടുപ്പ് രീതികൾ ചെറുപ്രായത്തിൽ തന്നെ നേരിട്ടറിയാൻ കുട്ടികൾക്ക് ലഭിച്ച അവസരം മാതൃകാപരമാണെന്നും എംഎൽഎ പറഞ്ഞു.
പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിൻ എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ബിജോജി തോമസ് എന്നിവർ പ്രസംഗിച്ചു. പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഇത്തവണ സ്കൂളിൽ വോട്ടെടുപ്പ് നടന്നത്. ഹെഡ് ഇലക്ഷൻ ഓഫീസർമാരായ ലെസ്ലി പി. ജോസഫ്, സിസ്റ്റർ ഷാരോൺ എന്നിവരുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടപടികൾ ക്രമീകരിച്ചത്.