x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം: ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്


Published: April 2, 2026 11:16 PM IST | Updated: April 2, 2026 11:16 PM IST

പാ​ലാ: ഒ​രു പൗ​ര​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കുന്ന തെന്നും ആ​രും വോ​ട്ട് ചെ​യ്യാ​തി​രി​ക്ക​രു​തെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ പെ​സ​ഹാ​ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച് ന​ല്‍​കി​യ സ​ന്ദേ​ശ​ത്തി​ലാ​ണ് ബി​ഷ​പ് വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ര്‍​മി​പ്പി​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന ന​മു​ക്ക് ന​ല്‍​കി​യ ഈ ​അ​വ​കാ​ശം ദേ​ശ​ത്തോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി നാം ​കാ​ണ​ണം. അ​തു​പോ​ലെ ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്കു നീ​തി ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ടാ​ന്‍ ന​മു​ക്ക് വ​ലി​യ ക​ട​മ​യു​ണ്ടെ​ന്നും പ്രാ​ര്‍​ഥി​ക്കു​ക​യും നേ​രാ​യ മാ​ര്‍​ഗ​ത്തി​ലൂ​ടെ ഇ​ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സ​ത്തി​ന്‍റെ അ​ക​ക്കാ​മ്പാ​ണ് പെ​സ​ഹാ ആ​ച​ര​ണം. കു​ടും​ബ​പെ​സ​ഹാ ആ​ച​ര​ണം പ​വി​ത്ര​മാ​യ പാ​ര​മ്പ​ര്യ​മാ​ണ്. ക​ര്‍​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​വും പ​ഴ​യ​നി​യ​മ​ത്തി​ന്‍റെ ച​രി​ത്ര​വും പു​തി​യ നി​യ​മ​ത്തി​ന്‍റെ പി​റ​വി​യും ഇ​വി​ടെ ബോ​ധ്യ​മാ​വു​ന്ന​താ​യും ബി​ഷ​പ് പ​റ​ഞ്ഞു.

യേ​ശു ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി ചും​ബി​ച്ച് വി​ന​യ​ത്തി​ന്‍റെ മാ​തൃ​ക ന​ല്‍​കി​യ​തി​ന്‍റെ ഓ​ര്‍​മ​പു​തു​ക്കി ന​ട​ത്തി​യ പാ​ദ​ക്ഷാ​ള​ന ശു​ശ്രൂ​ഷ​യ്ക്ക് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ല്‍, ഫാ. ജോ​ര്‍​ജ് ത​റ​പ്പേ​ല്‍, ഫാ. ​ഐ​സ​ക്ക് പെ​രി​ങ്ങാ​മ​ല​യി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല​യി​ല്‍, ഫാ. ​ജോ​സ​ഫ് തെ​ങ്ങും​പ​ള്ളി​ല്‍, ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ടെ​ത്തി​ല്‍​ക്കു​ടി​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

പാ​ലാ: പ്ര​സി​ദ്ധ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ളാ​ലം പ​ഴ​യ പ​ള്ളി​യി​ല്‍ യേ​ശു​ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ ഓ​ര്‍​മ​ പു​തു​ക്കി പെ​സ​ഹാ ആ​ച​ര​ണം ന​ട​ന്നു. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ.​ജോ​സ​ഫ് ത​ട​ത്തി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​പോ​ള്‍ കു​ന്നും​പു​റ​ത്ത്, ഫാ. ​കു​ര്യാ​ക്കോ​സ് കൂ​ട്ടു​ങ്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. മു​ണ്ടു​പാ​ലം കു​രി​ശു​പ​ള്ളി​യി​ല്‍ ന​ട​ന്ന പെ​സ​ഹാ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് പാ​സ്റ്റ​റ​ല്‍ അ​സി. ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Mar Joseph Kallarangat nattuvishesham local news

Recent News

Corehub Up