കൂറ്റനാട്ട് തുടങ്ങിയ വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്യുന്നു.
കൂറ്റനാട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 12-ാം ജില്ലാ സമ്മേളനം കൂറ്റനാട്ടിൽ തുടങ്ങി. സമ്മേളനം ഇന്നു സമാപിക്കും.
സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കൂറ്റനാട് സെന്ററിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെപിഎം ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി പി. മമ്മിക്കുട്ടി എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം രേവതി വേണു, ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം. മനോജ്, കെ.പി. സിദ്ദീഖ്, വി. മണികണ്ഠൻ, എ. അബ്ദുൾ അസീസ്, എം. ബഷീർ, പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു. ഇന്നുനടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ, പി. മമ്മിക്കുട്ടി എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യാപാരി വ്യവസായി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Tags :