നരിചിറയിൽ വയലിൽ കളപറിക്കുന്ന സ്ത്രീതൊഴിലാളികൾ.
ചിറ്റൂർ: നരിചിറ പാടശേഖങ്ങളിൽ കളശല്യം കൂടുന്നതിൽ കൃഷിക്ക് ചിലവേറുന്നുവെന്ന് കർഷകർ. നടീൽ കഴിഞ്ഞപാടങ്ങളിൽ കെട്ടിനിർത്താൻ വെളളം കിട്ടാത്തതാണ് കളപെരുകാൻ കാരണമായിരിക്കുന്നതെന്നാണ് കൃഷിക്കാരുടെ പരാതി. ഒരു ഏക്കറിന് 10 സ്ത്രീ തൊഴിലാളികൾക്ക് കള പറിക്കാൻ 4000 രൂപ കൂലി കൊടുക്കണം. പുഴുക്കേടും കീടരോഗബാധയും മൂലം മരുന്ന്തളി നടത്താൻ മരുന്ന് വിലയും മരുന്നടി കൂലിയും നൽകണം. യൂറിയ കിട്ടാനുമില്ല.
ഇതിനിടെ അളന്ന നെല്ലിന്റെ വിലലഭിക്കാത്തതും മൂലം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കർഷകരായ ദേവദാസ്, പ്രതീഷ്, കൃഷ്ണകുമാർ, രാജൻ എന്നിവർ പറഞ്ഞു.
Tags : Water scarcity nattuvisesham local news