x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ക്‌​ഷ​ൻ ക​മ്മി​റ്റി പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ന്നു


Published: June 15, 2026 06:07 AM IST | Updated: June 15, 2026 06:07 AM IST

ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി യോ​ഗം ക​ൽ​പ്പ​റ്റ​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​എ. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ എം.​ജി.​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം തീ​രു​മാ​നി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ മ​ന്ത്രി ടി. ​സി​ദ്ദി​ഖും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്ക് എ​ളു​പ്പം എ​ത്താ​ൻ ക​ഴി​യു​ന്ന മ​ട​ക്കി​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ്ഥി​ര​നി​ർ​മാ​ണം ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​തം. ഇ​തി​നെ​തി​രേ മാ​ന​ന്ത​വാ​ടി എം​എ​ൽ​എ ഉ​ഷ വി​ജ​യ​ൻ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും പ്രാ​ദേ​ശി​ക വാ​ദം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ അ​നൗ​ചി​ത്യ​മു​ണ്ടെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​ന്പു​കു​ത്തി​യി​ലെ 28 ഏ​ക്ക​ർ വ​ന​ഭൂ​മി ഏ​റ്റെ​ടു​ക്കു​മെ​ന്നും പ​ക​രം ഇ​ര​ട്ടി റ​വ​ന്യു ഭൂ​മി​യും മ​ര​വി​ല​യു​ടെ മൂ​ന്നി​ര​ട്ടി​യും ന​ൽ​കു​മെ​ന്ന് പ​റ​യു​ന്ന​വ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി മ​ന​സ​ലാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ഉ​പ​വാ​സം ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​എ. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ച്ച്ആ​ർ​പി​സി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ഗോ​കു​ൽ​ദാ​സ്, വി.​പി. യെ​ൽ​ദോ, വി. ​ഹ​രി​ദാ​സ്, യു.​എ. അ​ബ്ദു​ൾ മ​നാ​ഫ്, ജോ​ണി പാ​റ്റാ​നി, വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്, ടി.​വി. സു​ന്ദ​രം, പി.​പി. തോ​മ​സ്, പി.​എ​ൻ. രാ​ജ​ൻ, പി.​കെ. രാ​ജ​ശേ​ഖ​ര​ൻ, ബ​ല​രാ​മ​ൻ, സി.​എ​ച്ച്. സ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up