x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​തി​രി​യി​ല്‍ കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷം; ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍


Published: April 19, 2026 01:01 AM IST | Updated: April 19, 2026 01:01 AM IST

രാ​മ​പു​രം: പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​തി​രി, മേ​തി​രി, നീ​റ​ന്താ​നം ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ മ​ല​മു​ക​ളി​ലെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു തീ​റ്റ തേ​ടി നാ​ട്ടി​ലി​റ​ങ്ങു​ക​യാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍.

ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യു​ള്ള മേ​ഖ​ല​യാ​ണി​ത്. കാ​ട്ടു​പ​ന്നി​യു​ടെ ഉ​പ​ദ്ര​വം മൂ​ലം കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ആ​യി​ര​ക്ക​ണ​ക്കി​ന് ചു​വ​ട് ക​പ്പ​യും ചേ​ന​യും പൈ​നാ​പ്പി​ളും റ​ബ​ര്‍ തൈ​ക​ളും ഉ​ള്‍​പ്പെ​ടെ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​ന്നി​ക​ള്‍ കൂ​ട്ട​മാ​യി​ട്ടാ​ണ് രാ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത്. റ​ബ​ര്‍ തൈ​ക​ളു​ടെ ചു​വ​ട്ടി​ലെ തൊ​ലി കാ​ര്‍​ന്ന് തി​ന്നു​ന്ന​തുമൂ​ലം തൈ​ക​ള്‍ ഉ​ണ​ങ്ങിപ്പോ​കു​ന്നു. കു​ര​വ​ന്‍​കു​ന്നി​ന്‍റെ താ​ഴ്്‌വാ​ര​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളാ​ണി​ത്. തോ​ട്ടി​ലെ വെ​ള്ളം കു​ടി​ക്കാ​ന്‍ മ​ല​യി​ല്‍ നി​ന്ന് ഇ​റ​ങ്ങിവ​രു​ന്ന​താ​ണ് പ​ന്നി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം കി​ഴ​തി​രി​ക്ക് സ​മീ​പം വെ​ള്ള​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഉ​ഴു​ന്നാ​ലി​ല്‍ ചെ​ക്ക് ഡാ​മി​ല്‍ കാ​ട്ടു​പ​ന്നി മ​ണ്ണ് കു​ത്തി മ​ണ്ണി​ല്‍ പൊ​തി​ഞ്ഞ് കി​ട​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ള്‍ ക​ണ്ടി​രു​ന്നു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മു​ള്ള​ന്‍ പ​ന്നി​ക​ളെ​യും ആ​ളു​ക​ള്‍ കാ​ണാ​റു​ണ്ട്. നി​ര​വ​ധി മു​ള്ള​ന്‍ പ​ന്നി​ക​ള്‍ ഇ​വി​ടെ വാ​ഹ​നം ഇ​ടി​ച്ച് റോ​ഡി​ല്‍ ച​ത്തുകി​ട​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ളി​ല്‍ അ​ധി​കാ​രി​ക​ള്‍ ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Wild boar infestation on the rise in Kishtiri;

Recent News

Corehub Up