x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​റി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം

വെബ്ഡെസ്ക്
Published: November 8, 2026 02:31 AM IST | Updated: November 8, 2026 02:31 AM IST

കാട്ടാനകൾ വേലി തകർക്കുന്നു

സോ​ളാ​ര്‍ തൂ​ക്കു​വേ​ലി ത​ക​ര്‍​ത്ത് റ​ബ​ർത്തൈ​ക​ള്‍ ന​ശി​പ്പി​ച്ചു

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​റി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം. ഇ​ട​വ​ണ്ണ ഓ​ക്കാ​ട് സോ​ളാ​ര്‍ വൈ​ദ്യു​ത തൂ​ക്കു​വേ​ലി ത​ക​ര്‍​ത്ത് വ്യാ​പ​ക​മാ​യി റ​ബ​ര്‍ തൈ​ക​ള്‍ ന​ശി​പ്പി​ച്ചു. ഓ​ക്കാ​ട് ചൂ​രാം​പു​ഴ സി.​എം. ജോ​സ​ഫി​ന്‍റെ സ്ഥ​ല​ത്ത് ഈ ​വ​ര്‍​ഷം പ്ലാ​​ന്‍റ് ചെ​യ്ത ആ​റ് മാ​സം പ്രാ​യ​മു​ള്ള 60-ഓ​ളം റ​ബ​ര്‍ തൈ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന റ​ബ​ര്‍ മ​ര​ങ്ങ​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ജോ​സ​ഫി​​ന്‍റെ സ്ഥ​ല​ത്ത് വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ച്ച 15 അ​ടി ഉ​യ​ര​ത്തി​ലു​ള്ള സോ​ളാ​ര്‍ വൈ​ദ്യു​ത തൂ​ക്കു​വേ​ലി​യാ​ണ് ഇ​രു​ട്ടി​ല്‍ വ​ലി​യ മ​രം മ​റി​ച്ചി​ട്ട് കാ​ട്ടാ​ന ത​ക​ര്‍​ത്ത​ത്. 25 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് കൃ​ഷി​യി​ടം സം​ര​ക്ഷി​ക്കാ​ന്‍ സി.​എം. ജോ​സ​ഫ് സ്ഥ​ല​ത്തി​ന് ചു​റ്റും സോ​ളാ​ര്‍ വൈ​ദ്യു​ത തൂ​ക്കു വേ​ലി സ്ഥാ​പി​ച്ച​ത്.  എ​ന്നാ​ല്‍ സോ​ളാ​ര്‍ വൈ​ദ്യു​ത തൂ​ക്കു​വേ​ലി​യും കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ന്‍ പ​ര്യാ​പ്ത​മ​ല്ലെ​ന്ന് തെ​ളി​യു​ക​യാ​ണ്.

നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ മ​ര​ങ്ങ​ള്‍ മ​റി​ച്ചി​ട്ടാ​ണ് കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക​മാ​യി സോ​ളാ​ര്‍ വൈ​ദ്യു​ത വേ​ലി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത്. വൈ​ദ്യു​ത വേ​ലി​യോ​ട് ചേ​ര്‍​ന്ന് വ​ന​ഭാ​ഗ​ത്ത് നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമാണ്.

മൂ​ലേ​പ്പാ​ടം, ഓ​ക്കാ​ട്, ക​ല്ലു​ണ്ട, മ​തി​ല്‍​മൂ​ല, പെ​രു​വ​മ്പാ​ടം മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടാ​ന ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന റ​ബ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു. പു​തി​യ റ​ബ​ര്‍ പ്ലാ​ന്‍റു​ക​ള്‍ ന​ട​ത്താ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ര്‍​ഷ​ക​ര്‍ സ്വ​ന്തം ചെ​ല​വി​ല്‍ സോ​ളാ​ര്‍ വൈ​ദ്യു​ത വേ​ലി​ക​ള്‍ സ്ഥാ​പി​ക്കു​മ്പോ​ള്‍ കാ​ട്ടാ​ന​ക​ള്‍ ഈ ​വേ​ലി​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ള്‍ പി​ഴു​തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.
സു​ര​ക്ഷ​ ഒരു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ചാ​ലി​യാ​റി​ലെ കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ന്‍ വ​നം വ​കു​പ്പ് സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വ്യാ​പ​ക കൃ​ഷി നാ​ശം.  ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ലാ​ണ് അ​ര​യാ​ട് എ​സ്റ്റേ​റ്റി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ അ​തി​ഥിത്തൊ​ഴി​ലാ​ളി മ​ര​ണ​പ്പെ​ട്ട​ത്. 70 വ​ര്‍​ഷ​ത്തോ​ള​മാ​യി ക​ര്‍​ഷ​ക​ര്‍ കൃ​ഷി ചെ​യ്തു ജീ​വി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്ത​ലെ അ​ക​മ്പാ​ടം, എ​ട​ക്കോ​ട് വ​നം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന വ​ന​ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് മു​ത​ല്‍ 11 ഓ​ളം കാ​ട്ടാ​ന​ക​ളാ​ണ് ക​ര്‍​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. ശ​ല്യ​ക്കാ​രാ​യ കൊ​മ്പ​നാ​ന​ക​ളും മോ​ഴ​യാ​ന​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും.  രാ​ത്രി​യാ​യാ​ല്‍ റോ​ഡു​ക​ളി​ലേ​ക്കും വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ക​യാ​ണ്.

ക​ര്‍​ഷ​ക​ര്‍​ക്ക് ത​ങ്ങ​ളു​ടെ മ​ണ്ണി​ല്‍ കൃ​ഷി ചെ​യ്യാ​നും ഭ​യ​മി​ല്ലാ​തെ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കാ​നും അ​ധി​കൃ​ത​ര്‍ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Wild elephant Nattuvishesham DistrictNews DeepikaNews

Recent News

Corehub Up