നീര്‍വാരം യോഗിമൂലയില് കാട്ടനകള്‍ തകര്‍ത്ത ക്രാഷ് ഗാര്‍ഡ്.
പനമരം: ലക്ഷക്കണക്കിനു രൂപ വിനിയോഗിച്ച് നിര്‍മിച്ച ക്രാഷ് ഗാര്‍ഡിന്റെ ഭാഗം തകര്‍ത്ത് കാടിറങ്ങിയ കാട്ടാനകള്‍ നെല്‍കൃഷി നശിപ്പിച്ചു.
നീര്‍വാരം യോഗിമൂലയിലെ ശ്രേഷ്കുമാറിന്റെ കൃഷിയാണ് നശിച്ചത്. മഞ്ഞവയല്‍ ഭാഗത്തുനിന്നാണ് കാട്ടാനകള്‍ വേലി ചവിട്ടിത്തകര്‍ത്ത് കൃഷിയിടത്തില്‍ എത്തിയത്.
ക്രാഷ് ഗാര്‍ഡിനുപുറമേ തൂക്കുവേലിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും കാട്ടാനകളുടെ കടന്നുകയറ്റം തടയാനായില്ല. ക്രാഷ് ഗാര്‍ഡില്‍നിന്നു നിശ്ചിത അകലത്തില്‍ തൂക്കുവേലി സ്ഥാപിച്ചാല്‍ കൃഷിയിടങ്ങളിലെ കാട്ടാനശല്യം ഒഴിവാക്കാനാകുമെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിനാശം പതിവാകുന്നത് കര്‍ഷകരുടെ ഉപജീവനമാര്‍ഗം പ്രതിസന്ധിയിലാക്കുകയാണ്.
കാട്ടാനകളെ നിരീക്ഷിക്കുന്നതിന് സോളാര്‍ ലൈറ്റുകളും കാമറകളും സ്ഥാപിക്കുമെന്നുപറഞ്ഞ് വനം വകുപ്പ് പ്രദേശത്ത് തൂണുകള്‍ നാട്ടിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. സോളാര്‍ വിളക്കുകളും കാമറകളും ഉടന്‍ സ്ഥാപിക്കുക, കൃഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
Tags :