x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ളെ മ​യ​ക്കു​വെ​ടി വ​ച്ച് ഉ​ള്‍​ക്കാ​ട്ടി​ല്‍ വി​ട​ണം: രാ​ജു ഏ​ബ്ര​ഹാം

വെബ് ഡെസ്ക്
Published: November 22, 2026 12:40 AM IST | Updated: November 22, 2026 12:40 AM IST

കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രേ വ​ട​ശേ​രി​ക്ക​ര​യി​ല്‍ സി​പ​എം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ശേ​രി​ക്ക​ര: ജ​ന​ങ്ങ​ളു​ടെ ജീ​വ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടാ​ന​ക​ളെ മ​യ​ക്കു​വെ​ടി വ​ച്ച് ഉ​ള്‍​ക്കാ​ട്ടി​ല്‍ വി​ട​ണ​മെ​ന്നും അ​തി​ന് വ​നം മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണമെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം. വ​ട​ശേ​രി​ക്ക​ര​യി​ല്‍ നി​ര​ന്ത​രം കാ​ട്ടാ​ന ഇ​റ​ങ്ങി ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത് ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഏ​ക​ദി​ന പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​തി​ന​ഞ്ചോ​ളം ആ​ന​ക​ളാ​ണ് കൂ​ട്ട​മാ​യി വ​ട​ശേ​രി​ക്ക​ര ടൗ​ണി​ന് അ​ടു​ത്തു വ​രെ എ​ത്തു​ന്ന​ത്. നാ​ലെ​ണ്ണം സ്ഥി​ര​മാ​യി എ​ത്തു​ന്നു. 200 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. മ​ന്ത്രി വ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​ടു​വ​യി​റ​ങ്ങി​യ​പ്പോ​ള്‍ 90 വ​ന​പാ​ല​ക​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്നും രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ. ​ആ​ർ. വി​ക്ര​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ൻ, പ്ര​സാ​ദ് എ​ന്‍. ഭാ​സ്‌​ക​ര​ൻ, ആ​ര്‍. ശ്യാ​മ, ജി​തി​ന്‍​രാ​ജ്, കെ. ​ആ​ർ. രെ​ഞ്ചു, സി​ഗ്ലി ഡാ​നി​യേ​ൽ, പി. ​എം. വ​ര്‍​ഗീ​സ്, എം. ​എ​സ്. ച​ന്ദ്ര​ന്‍ , അ​ജി​കു​മാ​ർ, വ​ര്‍​ഗീ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Raju Abraham Nattuvishesham District News Wild elephants released deep into the forest

Recent News

Corehub Up