പാലക്കയം: നിരവ് പ്രദേശത്ത് വർധിച്ചുവരുന്ന വന്യജീവി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുക, കൂടുവച്ചുപിടിക്കുന്ന വന്യജീവികളെ മൃഗശാലയിലേക്കോ കാഴ്ചബംഗ്ലാവിലേക്കോ മാറ്റുക, നിരവ്, വാക്കോടൻ പ്രദേശത്തെ നിവാസികളുടെ ജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ പ്രദേശവാസികൾക്ക് നിയമപരമായ അനുവാദം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിരവ് ജംഗ്ഷനിൽ നടത്തിയ സായാഹ്നധർണയും പന്തംകൊളുത്തി പ്രകടനവും വാർഡ് അംഗം പ്രകാശ് തോമസ് ഉദ്ഘാടനം ചെയ്തു.
നിരവ് ഹോളി ഫാമിലി പള്ളി വികാരി ഫാ. ലാലു ഓലിക്കൽ, സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആകാശ് കൈലാത്ത് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധസമ്മേളത്തിൽ അഞ്ഞൂറിലധികം നിവാസികൾ പങ്കെടുത്തു.
Tags : nattu vishesham Wildlife attack