x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ഭീ​ഷ​ണി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ ത​രി​ശാ​യി; ഉ​പ​ജീ​വ​നം ന​ഷ്ട​മാ​യി അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ


Published: May 12, 2026 07:42 AM IST | Updated: May 12, 2026 07:42 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പാ​ന്പും​കൊ​ല്ലി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ കൃ​ഷി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക്. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യാ​തെ ഭൂ​മി ത​രി​ശാ​യി കി​ട​ക്കു​ക​യാ​ണ്. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക വ​ന​മേ​ഖ​ലാ ഗ്രാ​മ​ങ്ങ​ളി​ലു​മു​ള്ള ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ സ​മാ​ന​മാ​ണ്.

കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, മാ​ൻ, മ​യി​ൽ, കു​ര​ങ്ങ് തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ നി​ന്ന് പി​ൻ​മാ​റി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്തി​രു​ന്ന സ്ഥ​ല​ങ്ങ​ൾ പോ​ലും ഇ​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ഒ​രു​കാ​ല​ത്ത് നെ​ൽ​കൃ​ഷി​യു​ടെ​യും ഇ​ട​വി​ള കൃ​ഷി​ക​ളു​ടെ​യും സ​മൃ​ദ്ധി​യാ​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ധാ​രാ​ളം ഉ​ണ്ടാ​യി​രു​ന്ന ഗ്രാ​മ​ങ്ങ​ളി​ൽ ഇ​ന്ന് തൊ​ഴി​ൽ ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. കൃ​ഷി​യി​ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച​തോ​ടെ കാ​ർ​ഷി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ൽ ന​ഷ്ട​മാ​യി. ഇ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. നാ​ലു​വ​ശ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ളാ​യ​തി​നാ​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം സ്ഥി​രം ഭീ​ഷ​ണി​യാ​ണ്.

രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ ഭീ​ഷ​ണി​യും തീ​റ്റ​ച്ചെ​ല​വി​ലെ വ​ർ​ധ​ന​യും കാ​ര​ണം പ​ല​രും പ​ശു​വ​ള​ർ​ത്ത​ലി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളും വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​വും സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Wildlife threatens farmlands

Recent News

Corehub Up