ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു.
ചവറ: പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്ക് തൊഴിൽ തേടി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകേണ്ടിവരുന്ന സാഹചര്യം മാറണമെങ്കിൽ വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ വികസനം ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
ചവറ എൻഎസ് എൻഎസ്എം പ്രൈവറ്റ് ഐടി ഐയിൽ നടന്ന തണലും തലോടലും പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലോകം സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് മുന്നേറുമ്പോൾ അതിനനുസൃതമായ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകണം. ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ഓരോ വിദ്യാർഥിയുടെയും കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്കിന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ആൻഡ് മാനേജിംഗ് ഡയറക്ടർ ഹരിപ്രസാദ് കൃഷ്ണപിള്ള, ഉപാസന ഇൻസ്റ്റിറ്റ്യൂഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ആൻഡ് ഡയറക്ടർ അഞ്ചൽ മനോജ്, ലീല റാവിസ് ഗ്രൂപ്പ് മാനേജർ സ്മിതാറാത്തോട്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ ജയലക്ഷ്മി, അരുൺ രാജ്, വിവിധ രാഷ്്ട്രീയ കക്ഷി നേതാക്കൾ, മറ്റു ജനപ്രതിനിധികൾ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ വിവിധ മേഖലകളിലായി വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.