ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സീനിയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച "ജെൻസി ജെൻഷി' സംവാദത്തിൽ സാമൂഹിക പ്രവർത്തകയും മുൻ മുഖ്യ
ശ്രീകണ്ഠപുരം: സമൂഹം കൂടുതൽ മുന്നേറാൻ സ്ത്രീ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്നും അതോടൊപ്പം തന്നെ അനുകമ്പയും മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള വ്യക്തികളായി നാം മാറേണ്ടതുണ്ടെന്നും സാമൂഹിക പ്രവർത്തകയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളുമായ ഡോ. മരിയ ഉമ്മൻ അഭിപ്രായപ്പെട്ടു. ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സീനിയർ സെക്കൻഡറി വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ.
"ജെൻസി ജെൻഷി' എന്ന ടൈറ്റിലിനെ അധികരിച്ച് നടത്തിയ തത്സമയ സംഭാഷണ പരിപാടിയിലാണു അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരാനും അവരെ സഹായിക്കാനും തയാറാകുന്ന ഒരു നല്ല തലമുറയെ വാർത്തെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികളുമായി അവർ സംസാരിച്ചു.
വിദ്യാർഥികളുടെ വിവിധ സംശയങ്ങൾക്ക് ഡോ. മരിയ ഉമ്മൻ മറുപടി നൽകുകയും ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഡോ. ബ്രദർ റെജി സ്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സിഎസ്ടി, ഫാ. ജോസ് പൂവണ്ണിക്കുന്നേൽ, വൈസ് പ്രിൻസിപ്പൽ പി.പി. പ്രദ്യുമ്നൻ, വിൻസെന്റ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
Tags : Womens empowerment is essential for society to progress Nattuvishesham DistrictNews