കോഴിക്കോട്: സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയുടെ സന്ദേശവുമായി കോഴിക്കോട് കൾച്ചറൽ ബീച്ചിൽ വനിതാ കമ്മീഷൻ ‘രാത്രിയുത്സവം’ സംഘടിപ്പിച്ചു. സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്മീഷൻ സംഘടിപ്പിക്കുന്ന പ്രത്യേക അവബോധ കാമ്പയിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടി ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു.
കമ്മീഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, അഡ്വ. പി. കുഞ്ഞായിഷ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ലോ ഓഫീസർ കെ. ചന്ദ്രശോഭ, ക്രിസ്ത്യൻ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.ആർ. അനുരാധ, ലോ കോളജ് അധ്യാപകൻ ബിനീഷ്, എൻഎസ്എസ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം രാത്രിയാത്രാ സുരക്ഷ പ്രതിജ്ഞയും മെഴുകുതിരി തെളിയിക്കലും നടന്നു. വിവിധ കലാകാരന്മാരുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും അരങ്ങേറി.
Tags : nattu vishesham Women's safety night travel