x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ഗി​രി-​ജോ​സ്ഗി​രി റോ​ഡ് പ​ണി ഉ​ട​ൻ തുടങ്ങും

വെബ് ഡെസ്ക്
Published: October 24, 2026 05:25 AM IST | Updated: October 24, 2026 05:25 AM IST

ത​ക​ർ​ന്നു കിടക്കുന്ന രാ​ജ​ഗി​രി - ജോ​സ്ഗി​രി റോ​ഡ്‌.

ചെ​റു​പു​ഴ: ത​ക​ർ​ന്നുകി​ട​ക്കു​ന്ന രാ​ജ​ഗി​രി -ജോ​സ്ഗി​രി റോ​ഡി​ന്‍റെ പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് ഉ​റ​പ്പ് ന​ൽ​കി. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഉ​ട​ൻ പ​ണി ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ എം​എ​ൽ​എ​യെ അ​റി​യി​ച്ച​ത്. അ​ഞ്ചു കോ​ടി രൂ​പ​യ്ക്കാ​ണ് മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

രാ​ജ​ഗി​രി - ജോ​സ്ഗി​രി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന വി​ല്യം, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം മ​നോ​ജ് വ​ട​ക്കേ​ൽ എ​ന്നി​വ​ർ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പുന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃത്തി​ക്ക് ക​രാ​ർ ന​ൽ​കു​ക​യും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് രാ​ജ​ഗി​രി മു​ത​ൽ രാ​ജ​ഗി​രി ക​രി​ങ്ക​ൽ ക്വാ​റി വ​രെ​യു​ള്ള റോ​ഡ് ടാ​റിം​ഗ് പൊ​ളി​ച്ചി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ തു​ട​ർ പ​ണി​ക​ൾ ആ​രം​ഭി​ച്ചി​ല്ല. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപെ​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണൊ​ലി​പ്പും റോ​ഡി​ന്‍റെ സ്ഥി​തി കൂ​ടു​ത​ൽ മോ​ശ​മാ​ക്കി. ആ​ഴ്ച​ക​ളോ​ളം ജോ​സ്ഗി​രി ഭാ​ഗം ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന രാ​ജ​ഗി​രി - ജോ​സ്ഗി​രി നാ​ല​ര കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടു​ന്ന​തി​നും ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും ആ​റ​ര​കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​മു​ണ്ട്.

Tags :

Recent News

Corehub Up