തുകേത്
നെടുങ്കണ്ടം: വീട് കുത്തിത്തുറന്ന് സ്വർണവും ഏലക്കയും പണവുമുൾപ്പെടെ 12 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. പാറത്തോട് കറുപ്പക ഇല്ലത്തിലെ തുകേത് (37) ആണ് അറസ്റ്റിലായത്. കേസിലെ കൂട്ടുപ്രതിക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ 31ന് പകൽ മഞ്ഞപ്പെട്ടി കാളിവിലാസം രാജയ്യയുടെ വീട്ടിലായിരുന്നു മോഷണം. വീട്ടിൽ ആളില്ലാത്ത സമയം മനസിലാക്കിയ പ്രതികൾ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുകയായിരുന്നു. തുടർന്ന് മോഷ്ടിച്ച വസ്തുക്കൾ ഇരുവരും വീതിച്ചെടുത്തു.
മോഷണത്തിലൂടെ ലഭിച്ച സ്വർണം വിറ്റ തുക ഉപയോഗിച്ച് തുകേത് കാർ, മാല, മറ്റ് ആഡംബര വസ്തുക്കൾ എന്നിവ വാങ്ങിയതായും പൊലിസ് കണ്ടെത്തി. മോഷണത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിൽനിന്നാണ് നെടുങ്കണ്ടം പൊലിസ് പിടികൂടിയത്.
കൂട്ടുപ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പൊലിസ് പറഞ്ഞു.
Tags :