x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യാ​ജ വി​വ​രം ന​ൽ​കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 14, 2026 01:38 AM IST | Updated: August 14, 2026 01:38 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ട്രെ​യി​നി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന തെ​റ്റാ​യ വി​വ​രം ന​ൽ​കി പോ​ലീ​സി​നെ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​രെ​യും യാ​ത്ര​ക്കാ​രെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ടി​ക്കൈ ബ​ങ്ക​ളം സ്വ​ദേ​ശി പി.​വി. ര​തീ​ഷി (42) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി എ​ത്തി​യ നേ​ത്രാ​വ​തി, മ​ല​ബാ​ർ, പ​ര​ശു​റാം എ​ക്സ്പ്ര​സ് വ​ണ്ടി​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112 വ​ഴി ഹൊ​സ്ദു​ർ​ഗ്, കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ പോ​ലീ​സി​നും സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തോ​ടെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ബോം​ബ് സ്ക്വാ​ഡി​ന്‍റെ​യും പോ​ലീ​സ് നാ​യ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ട്രെ​യി​നു​ക​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ട്രെ​യി​നു​ക​ൾ ഏ​റെ വൈ​കി​യ​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യും ചെ​യ്തു. മ​ല​ബാ​ർ എ​ക്സ്പ്ര​സ് ക​ണ്ണൂ​രി​ലും പ​ര​ശു​റാം എ​ക്സ്പ്ര​സ് കാ​സ​ർ​ഗോ​ട്ടു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ർ​ത്തി​യി​ട്ട​ത്.

സ​ന്ദേ​ശം വ​ന്ന ന​മ്പ​റി​ന്‍റെ ലൊ​ക്കേ​ഷ​ൻ ആ​ദ്യം കാ​ഞ്ഞ​ങ്ങാ​ട്ടും പി​ന്നീ​ട് മാ​വു​ങ്കാ​ലി​ലു​മാ​ണ് കാ​ണി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​വി. അ​നി​ൽ കു​മാ​ർ, സി​ഐ കെ. ​ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മ​ദ്യ​പി​ച്ച നി​ല​യി​ൽ മാ​വു​ങ്കാ​ൽ മേ​ൽ​പ്പാ​ല​ത്തി​നു കീ​ഴെ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ര​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് ബി​വ​റേ​ജ​സ് കൗ​ണ്ട​റി​നു സ​മീ​പ​ത്തു​വ​ച്ച് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ൾ ത​ന്നോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചെ​ന്നും അ​വ​രു​ടെ കൈ​യി​ൽ ബോം​ബു​ള്ള​താ​യി പി​ന്നീ​ട് സം​ശ​യം തോ​ന്നി​യി​ട്ടാ​ണ് താ​ൻ എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ​തെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. നേ​ര​ത്തേ മ​ദ്യ​ല​ഹ​രി​യി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

Tags : Nattuvishesham Districtnews bomb on the train.

Recent News

Corehub Up