ഹരിപ്പാട്: മോസ്കിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് ഷഫീഖ് മൻസിലിൽ മുഹമ്മദ് ഷമീം (24) ആണ് പിടിയിലായത്. വീയപുരം നിബ്രാസുൽ ഇസ്ലാം സംഘം ജമാഅത്ത് മോസ്കിലെ സാധനസാമഗ്രികൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഹിൻഡാലിയത്തിന്റെ രണ്ട് ബിരിയാണിച്ചെമ്പും രണ്ട് ഓട്ടുരുളിയുമാണ് ഇയാൾ മോഷണം നടത്തിയത്. മുൻകാലങ്ങളിലും മോസ്ക്കുകളിൽ കയറി മോഷണം നടത്തിയിട്ടുള്ളയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
വീയപുരം എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജിത്, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, ശ്രീകുമാർ, വിനീഷ്, സജാദ്, കിഷോർ, അബ്ദുൽ വാഹിദ്, ഹോംഗാർഡ് ജേക്കബ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham Districtnews Young man