സനിൽകുമാർ
ചെറുവള്ളി: പുനലൂർ - പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി മണ്ണനാനിക്കു സമീപം യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ സനിൽകുമാർ (ദീപു-44) ആണ് മരിച്ചത്. മണിക്കൂറുകളോളം കാറിനുള്ളിൽ ആളെ കണ്ടപ്പോൾ ഉറങ്ങുകയാവുമെന്ന് പ്രദേശവാസികൾ സംശയിച്ചു.
ഇന്നലെ വൈകുന്നേരം 5.30ന് സംശയം തോന്നിയ ചിലർ വിശദമായി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കിയത്. മണിമല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വെളിവാകൂ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേലേമുറിയിൽ ദാമോദരനാചാരിയുടെയും സരളയുടെയും മകനാണ്.
Tags : Local News Nattuvishesham Young man dead car