x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ബി​ളി​ടാ​നാ​യി നി​ര്‍​മി​ച്ച കു​ഴി​യി​ല്‍ വീ​ണ് യു​വാ​വി​ന് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 27, 2026 09:38 PM IST | Updated: October 27, 2026 09:38 PM IST

കു​ഴി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ട​യ്ക്കു​ന്നു.

തൊ​ടു​പു​ഴ: മു​ട്ടം കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം കേ​ബി​ള്‍ ഇ​ടാ​നാ​യി കെ​എ​സ്ഇ​ബി നി​ര്‍​മി​ച്ച കു​ഴി​യി​ല്‍ വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പു​ത്ത​ന്‍​പു​ര​യി​ല്‍ ലാ​ലു ജോ​ണി​നാ​ണ് (46 )പ​രി​ക്കേ​റ്റ​ത്. മ​ക​നും പ​രി​ക്കേ​റ്റു. കാ​ലി​നും തോ​ളി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ലാ​ലു തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ലാ​ലു ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തി തി​രി​ച്ചു​പോ​കു​ന്ന​തി​നി​ട​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം കു​ഴി​യി​ല്‍ വീ​ണ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം. അ​പ​ക​ട​സ​മ​യം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ന്‍ ലി​യോ​ണി​ന്‍റെ കൈ​ക്കും പ​രി​ക്കേ​റ്റു.

കേ​ബി​ളി​ടാ​നാ​യി നി​ര്‍​മി​ച്ച കു​ഴി കൃ​ത്യ​മാ​യി മൂ​ടാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും കെ​എ​സ്ഇ​ബി​ക്കും ക​രാ​റു​കാ​ര​നു​മെ​തി​രേ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് ലാ​ലു​വി​ന്‍റെ കു​ടും​ബം. മു​ട്ടം ടൗ​ണ്‍ മു​ത​ല്‍ കോ​ട​തി ഭാ​ഗം​വ​രെ​യു​ള്ള വി​വി​ധ​യി​ട​ങ്ങ​ളി​ളാ​യി ഒ​ന്പ​തോ​ളം കു​ഴി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്. മു​മ്പും കു​ഴി​ക​ളി​ല്‍ വീ​ണ് നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

മു​ട്ടം ടൗ​ണി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള കു​ഴി അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ന്‍​ജ​നി​യ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. കേ​ബി​ള്‍ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ച്ച കു​ഴി അ​ടി​യ​ന്തി​ര​മാ​യി മൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലീ​ന വ​ര്‍​ഗീ​സ്, വാ​ര്‍​ഡ് മെം​ബ​ര്‍ റെ​ജി ഗോ​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ട​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ടാ​റിം​ഗി​നാ​യു​ള്ള ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ വൈ​കി​യ​തി​നാ​ലാ​ണ് കു​ഴി നി​ക​ത്തി റീ ​ടാ​റിം​ഗ് താ​മ​സം നേ​രി​ട്ട​തെ​ന്നാ​ണ് പി​ഡ​ബ്ല്യൂ​ഡി അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Tags :

Recent News

Corehub Up