x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന യു​വാ​ക്ക​ൾ നന്മ​യു​ള്ള​വ​ർ: ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: October 31, 2026 12:46 AM IST | Updated: October 31, 2026 12:46 AM IST

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കാ​നും തൂ​ഫാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കാ​നും സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം അ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​

മാ​ന്നാ​ർ: ല​ഹ​രിവി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ന്ന​ദ്ധ​സേ​വ​നം നി​ര്‍​വ​ഹി​ക്കു​ന്ന യു​വാ​ക്ക​ൾ ന​ന്മ​യു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ണെ​ന്ന് അ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ര്‍​ഷ​ക​ര്‍ നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്നും യു​വാ​ക്ക​ള്‍ കൃ​ഷി​യെ ഇ​ഷ്ട​പ്പെ​ടു​മ്പോ​ള്‍ നാ​ടി​ന്‍റെ ഭാ​വി ഹ​രി​താ​ഭ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കാ​നും തൂ​ഫാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കാ​നും സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ തൂ​ഫാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഭ​യു​ടെ പൂ​ർ​ണപി​ന്തു​ണ ന​ൽ​കു​മെ​ന്ന് ബാ​വ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.​ ഡോ. യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ്, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. തോ​മ​സ് വ​ര്‍​ഗീ​സ് അ​മ​യി​ല്‍, അ​ത്മാ​യ ട്ര​സ്റ്റി റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, സ​ഭാ വ​ര്‍​ക്കിം​ഗ് ക​മ്മ​ിറ്റി അം​ഗം ജേ​ക്ക​ബ് മാ​ത്യു, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ന്‍, ഫാ. ​സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ ജോ​ജി പി.​ തോ​മ​സ്, സ​ജി മാ​മ്പ്ര​ക്കു​ഴി, മ​ത്താ​യി ടി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം​ജി​എം എ​ച്ച്എ​സ്എ​സ് തി​രു​വ​ല്ല, എ​സ്‌വി ​എ​ച്ച്എ​സ്എ​സ് പാ​ണ്ട​നാ​ട്, സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് എ​ച്ച്എ​സ്എ​സ് വെ​ണ്ണി​ക്കു​ളം, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് നി​ര​ണം, മെ​ട്രോപ്പോ ലീ​ത്ത​ന്‍ എ​ച്ച്എ​സ്എ​സ് പു​ത്ത​ന്‍​കാ​വ്, വൈ​എം​സി​എ തി​രു​വ​ല്ലാ സ​ബ് റീ​ജി​യ​ന്‍ എ​ന്നി​വ​ര്‍​ക്കു​ള്ള തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് പു​ര​സ്‌​കാ​രം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up