കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന് ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.
ബാങ്കിന്റെ സ്ഥാപകനായ കെ.പി. ഹോര്‍മിസിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പിന് എംബിബിഎസ്, ബിഡിഎസ്, ബിവിഎസ്സി, ബിഇ-ബിടെക്- ബിആര്‍ക്, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി അഗ്രികള്‍ച്ചര്‍, എംബിഎ-പിജിഡിഎം (ഫുള്‍ടൈം) എന്നീ കോഴ്സുകളിൽ 2025 - 26 വർഷത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകർ കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ സ്വദേശികളായിരിക്കണം. വീരമൃത്യു വരിച്ച സായുധ സേനാംഗങ്ങളുടെ ആശ്രിതര്‍, കാഴ്ച- സംസാര- കേള്‍വി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.
ട്യൂഷന് ഫീസും മറ്റ് ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ കവിയരുത്. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.
അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി https://www.federal.bank.in/documents/d/guest/federal-bank-hormis-memorial-foundation-scholarships-2025-26-website-announcement-final എന്ന പോർട്ടൽ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിലെ സിഎസ്ആർ പേജിൽ.
Tags : Federal Bank scholarship scholarships