സ്റ്റൈലിഷ് ഫ്രോക്ക് മോഡല്‍ കുര്‍ത്തീസ്
സ്റ്റൈലിഷ് ഫ്രോക്ക് മോഡല്‍ കുര്‍ത്തീസ്
Thursday, September 12, 2019 5:22 PM IST
ഫാഷന്‍ ചാര്‍ട്ടില്‍ ലേറ്റസ്റ്റ് ഐറ്റം ഫ്രോക്ക് മോഡല്‍ കുര്‍ത്തികളാണ്. സ്റ്റിച്ചിംഗും ലുക്കുമൊക്കെ കണ്ടാല്‍ ഒരു വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ തോന്നിപ്പോകും. ത്രീ ഫോര്‍ത്ത് സ്ലീവിലുള്ള ഫ്രോക്ക് മോഡല്‍ കുര്‍ത്തീസ് ലെഗിംസിനൊപ്പമാണ് ഉപയോഗിക്കുന്നത്. ഷോര്‍ട്ട് ടോപ്പ് ഇപ്പോള്‍ ഔട്ടായി. ആ സ്ഥാനം നീളമുള്ള ടോപ്പുകള്‍ കൈയേറി. അംബ്രലാ കട്ടോ സ്‌ട്രെയിറ്റ് കട്ടോ അസിമെട്രിക്കലോ ആയിരിക്കുമെന്നു മാത്രം. നെഞ്ചിന്റെ ഭാഗത്ത് ബെല്‍റ്റ് പോലൊരു തുണിയുടെ സ്ട്രിപ്പോ ഇലാസ്റ്റിക് ചുരുക്കുകളോ ഇവയ്ക്ക് ഉണ്ടായിരിക്കും. കുര്‍ത്തിയുടെ അടിഭാഗം സ്‌കര്‍ട്ട് പോലെയിരിക്കും. കണ്ടാല്‍ പഴയ അംബ്രലാ കട്ട് ചുരിദാറിന്റെ സിസ്റ്റര്‍ ആണെന്നു തോന്നിപ്പോകും. കോളറിലുമുണ്ട് പുതുമ.

വൈഡ് വി, ചൈനീസ് കോളര്‍, എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത കിമോണ കോളര്‍, ഹാള്‍ട്ടര്‍ നെക്ക്, ഹാഫ് നെക്ക്, ബോട്ട് നെക്ക്... എന്നിങ്ങനെ പോകുന്നു കഴുത്തിലെ സവിശേഷതകള്‍.


ഫ്രോക്ക് മോഡല്‍ കുര്‍ത്തികളുടെ മറ്റൊരു സവിശേഷത പ്രിന്റുകളാണ്. ഫ്‌ളോറല്‍ പ്രിന്റാണ് ലേറ്റസ്റ്റ്. ഇവയ്‌ക്കൊപ്പം ജ്യോമിട്രിക് കുര്‍ത്തികളും പെണ്‍മനം കവര്‍ന്നിരിക്കുകയാണ്. പച്ച, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, മെറൂണ്‍, പിങ്ക് എന്നീ നിറങ്ങളിലുള്ള കുര്‍ത്തികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. സ്ലീവിലുമുണ്ട് പ്രത്യേകതകള്‍. ത്രീ ഫോര്‍ത്ത് സ്ലീവിന്റെ അടിഭാഗത്തായി ലെയറുകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. രണ്ടോ മൂന്നോ ലെയറുകള്‍ വരെയുണ്ടാകും. കുര്‍ത്തിക്കൊപ്പം ഷ്രഗ് ധരിക്കുന്നതും ലേറ്റസ്റ്റ് ട്രെന്‍ഡാണ്. ഷാളിനു പകരമായിട്ടും ഷ്രഗ് ഉപയോഗിക്കാം. 650 രൂപ മുതലാണ് ഫ്രോക്ക് മോഡല്‍ കുര്‍ത്തിയുടെ വില.

ശിവ
ഫോട്ടോ അഖില്‍ പുരുഷോത്തമന്‍