വോള്‍വോയുടെ എക്സ് സി 90 ടി 8 കാർ പുറത്തിറങ്ങി
Friday, September 6, 2019 4:32 PM IST
കൊച്ചി : സ്വീഡീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെ എക്സ് സി 90 ടി 8 പുറത്തിറങ്ങി. ആഡംബരവും സുഖകരമായ യാത്രയും എക്സ് സി 90 ടി 8 പ്രദാനം ചെയ്യുന്നു. ഇന്ത്യയില്‍ തന്നെ എസ്യുവികളില് മൂന്നു സീറ്റുകള്‍ മാത്രമുള്ള ആദ്യത്തെ കാറാണിത്. സ്കാന്ഡിനേവിയന് ഡിസൈനുകളുടെ ആഡംബര തികവാര്‍ന്ന അനുഭവം ആഗ്രഹിക്കുന്നവരെ ലക്ഷ്യമാക്കിയാണ് എക്സ് സി 90 ടി 8 പുറത്തിറക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വളരെ കുറച്ചുപേര്ക്കുമാത്രമായി അള്‍ട്രാ ലിമിറ്റഡ് എഡീഷന് ആണ് ലഭ്യമാകുക.
കാലുകള്‍ അനായാസം വയ്ക്കാന്‍ കഴിയുന്നവിധം ആവശ്യത്തിന് ലെഗ് സ്പേസുണ്ട്. നാപ്പ ലെതര്‍ സീറ്റുകൾ , വാള്‍നട്ടില്‍ തീര്‍ത്ത രംഗാലങ്കാരങ്ങള്, ഫോള്‍ഡ് ചെയ്യാവുന്ന 13 ഇഞ്ച് ഐപാഡ് , ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് ഓഡിയോ ഹെഡ്സെറ്റ്, ബോവേഴ്സ് ആൻഡ് വില്‍ക്കിന്‍സ് സ്പീക്കറുകള്‍, പനോരമിക് ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന സണ്‍ റൂഫ്, തുടങ്ങിയവയെല്ലാം ഇതിലുണ്ട്. 1.42 കോടി രൂപയാണ് എക്സ് ഷോറൂം വില.