വഴികാട്ടിയായി ആബേ സർവീസസ്
വഴികാട്ടിയായി  ആബേ സർവീസസ്
Wednesday, April 24, 2019 4:53 PM IST
ഒളിഞ്ഞിരിക്കുന്ന ചതിക്കുഴിയിൽ വീഴാതെ വിദേശത്ത് പഠനം, ഒപ്പമൊരു പാർടൈം ജോലി, കൂടാതെ അധികം മുടക്കില്ലാതെ താമസം... ഇത്തരത്തിൽ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാർഥികൾക്കു വഴികാട്ടിയാകുകയാണ് ആബേ സർവീസസ്.

കേരളത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ആബേ സർവീസസ് രാജ്യത്തുതന്നെ ഉയർന്ന വിസ സക്സസ് റേറ്റുള്ള സ്ഥാപനമാണ്. ഇതിനോടകം ആയിരക്കണക്കിനു വിദ്യാർഥികളാണ് ആബേ സർവീസസ് വഴി തങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിച്ചത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ ഉയർന്ന റാങ്കിംഗുള്ള സർക്കാർ യൂണിവേഴ്സിറ്റികൾക്കു കീഴിലാണു വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കുന്നത്. തീർത്തും സുതാര്യവും പ്രഫഷണലുമായ സേവനം വർഷങ്ങളുടെ സേവന പരിചയമുള്ള ആബേയുടെ ജീവനക്കാർ വഴി വിദ്യാർഥികൾക്കു ലഭ്യമാകുന്നു.

കുട്ടികളുടെ യാത്ര, വിദേശ രാജ്യങ്ങളിൽ അവരുടെ പഠനം, താമസം തുടങ്ങി എല്ലാത്തിന്മേലും ഒരു കണ്ണുറപ്പാണ് മറ്റ് ഏജൻസികളിൽനിന്നും ഇവരെ വ്യത്യസ്തമാക്കുന്നത്. അർഹരായ വിദ്യാർഥികൾക്ക് ഉയർന്ന സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ ഉറപ്പ് നൽകുന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നീ അഞ്ച് ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ സാരഥി കോട്ടയം ഭരണങ്ങാനം സ്വദേശി പ്രദീപ് എബ്രഹാമാണ്. എറണാകുളം വൈറ്റിലയിലാണ് ഹെഡ് ഓഫീസ് പ്രവർത്തിച്ചുവരുന്നത്.

പ്രവർത്തനം

അസോസിയേഷൻ ഓഫ് ഓസ്ട്രേലിയൻ എഡ്യൂക്കേഷൻ റെപ്രസെന്‍റേറ്റീവ്സ് ഇൻ ഇന്ത്യ (എഎഇആർഐ)യുടെ മെന്പർഷിപ്പുള്ള കേരളത്തിലെ ചുരുക്കം ഏജൻസികളിൽ ഒന്നാണ് ആബേ സർവീസസ്. തങ്ങളെ സമീപിക്കുന്ന വിദ്യാർഥികളെ അവരുടെ ഇഷ്ട വിഷയം തെരഞ്ഞെടുത്ത് വിദേശത്തെ മികച്ച യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി അവസരം ഒരുക്കി നൽകുകയാണ് ചെയ്തുവരുന്നതെന്നു പ്രദീപ് പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ വിദ്യാർഥികൾക്ക് നല്ലൊരു സുഹൃത്തും വഴികാട്ടിയുമാണ് ആബേ സർവീസ്.

സമീപിക്കുന്ന വിദ്യാർഥികൾക്കു കൗണ്‍സലിംഗ് നൽകുന്നതാണ് ആദ്യഘട്ടം. ഓസ്ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങളിലെ യൂണിവേഴ്സ്റ്റികളെ സംബന്ധിച്ച്, കോഴ്സുകളെ സംബന്ധിച്ച്, ഫീസ്, കരിയർ, വിദേശത്തെ വിവിധ സ്ഥലങ്ങൾ, കുട്ടികൾക്ക് എങ്ങനെ കുറഞ്ഞ ചെലവിൽ അവിടെ താമസിക്കാം, പാർടൈം ജോലി കണ്ടെത്താം തുടങ്ങി എല്ലാ വിഷയങ്ങളിലും അറിവ് പകർന്നു നൽകുകയാണു കൗണ്‍സലിംഗിന്‍റെ ലക്ഷ്യം. ഇതിനുശേഷമാണു യൂണിവേഴ്സിറ്റി അഡ്മിഷൻ എടുക്കുന്നത് സംബന്ധിച്ച തലങ്ങളിലേക്കു കടക്കുന്നത്. ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകളാണു മുഖ്യമായുമുള്ളത്. ഒരോ കോഴ്സുകൾക്കനുസരിച്ചും ചെലവാകുന്ന തുകയിലും വ്യത്യാസമുണ്ടാകും. ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും ക്ലാസുകളുള്ള സമയത്ത് ആഴ്ചയിൽ 20 മണിക്കൂറും ക്ലാസുകളില്ലെങ്കിൽ മുഴുവൻ സമയവും ജോലി ചെയ്യാൻ അനുവാദമുണ്ട്.


സ്കോളർഷിപ്പുകളും ഒപ്പം വിദ്യാഭ്യാസ വായ്പയും

വിദേശ പഠനം ഭാരമാണെന്നു കരുതി മാറി നിൽക്കേണ്ട ആവശ്യമില്ലെന്നു പ്രദീപ് ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങൾ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ആബേ സർവീസ് മുഖാന്തിരം ഒസ്ട്രേലിയയിൽ പഠനത്തിൽ ഏർപ്പെട്ടുവരുന്ന നിരവധി വിദ്യാർഥികൾക്ക് ഇത്തരത്തിൽ സ്കോളർഷിപ്പുകൾ ലഭിച്ചുവരുന്നുണ്ട്. പ്ലസ് ടു പരീക്ഷയിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.

ഫീസ് സ്കോളർഷിപ്പുകൾ കൂടാതെ ഒരു വർഷംവരെ സൗജന്യ താമസ സൗകര്യവും പ്രതിമാസ സ്റ്റെപ്പന്‍റും വിവിധ യൂണിവേഴ്സിറ്റികൾ നൽകിവരുന്നു. ഇതിനെല്ലാം പുറമേ ചില യൂണിവേഴ്സിറ്റികൾ പെയ്ഡ് ഇന്‍റണ്‍ഷിപ്പും നൽകിവരുന്നുണ്ട്.

ഇതിലൂടെയും വിദ്യാർഥികൾക്ക് കൂടുതൽ മുടക്കില്ലാതെ തന്നെ വിദേശ രാജ്യങ്ങളിൽ കഴിയാനുള്ള അവസരമാണു ള്ളതെന്നു പ്രദീപ് പറയുന്നു. വിദേശ പഠനത്തിനായി ഒരുങ്ങുന്ന വിദ്യാർഥികൾക്ക് വായ്പ നൽകാൻ ബാങ്കുകൾ മത്സരിക്കുന്നതാണു കാണാൻ കഴിയുന്നതെന്നാണു പ്രദീപിന്‍റെ ഭാഷ്യം. കോഴ്സുകളുടെ അടിസ്ഥാനത്തിൽ ഒന്നര കോടി രൂപവരെ വിദ്യാഭ്യാസ വായ്പ ബാങ്കുകളിൽനിന്നും ലഭ്യമാണ്. തങ്ങളെ സമീപിക്കുന്ന വിദ്യാർഥികൾക്ക് വായ്പ ആവശ്യമായി വന്നാൽ അതിനുള്ള നിർദേശവും സഹായവും നൽകി നൽകിവരുന്നതായും സാരഥി പറയുന്നു.

സൗജന്യ ട്രെയിനിംഗ് ആകർഷണം

കൂടുതൽ പണം വാങ്ങി സേവനവും പരിശീലനവും നൽകുന്ന മറ്റ് സ്ഥാപനങ്ങളിൽനിന്നും വിഭിന്നമാണ് ആബേ സർവീസെന്ന് പ്രദീപ് പറയുന്നു. രജിസ്ട്രേഷൻ ഫീസായി 5000 രൂപമാത്രമാണു വിദ്യാർഥികളിൽനിന്നും ഈടാക്കുന്നത്. ഇത്തരത്തിൽ ഫീസ് നൽകുന്ന വിദ്യാർഥികൾക്കായി ഐഇഎൽടിഎസ്/പിടിഇ പഠനം സൗജന്യമായാണ് സ്ഥാപനം നൽകിവരുന്നത്. ഇതും വിദ്യാർഥികൾക്ക് മുതൽകൂട്ടാണ്. ഒപ്പം
ടിഒഇഎഫ്്എൽ/ഒഇടി തുടങ്ങിയ കോഴ്സുകൾക്കും ട്രെയിനിംഗ് നൽകുന്നുണ്ട്. 2008 ഏപ്രിലിൽ ചെറിയൊരു സ്ഥാപനമായി പ്രവർത്തനം ആരംഭിച്ച ആബേ സർവീസസ് 11 വർഷം പിന്നിടുന്നതിലുള്ള ചാരിതാർഥ്യത്തിലാണു സാരഥികളും ജീവനക്കാരും.