സ്ത്രീയായിരിക്കുന്നതാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനം
സ്ത്രീയായിരിക്കുന്നതാണ്  സംരംഭകയാകാനുള്ള  ഏറ്റവും വലിയ മൂലധനം
Saturday, September 7, 2019 3:34 PM IST
സ്ത്രീയായിരിക്കുക എന്നുള്ളതാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനമെന്ന് പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ പറഞ്ഞു.

സ്വപ്നങ്ങൾ മുഴുവൻ സ്വരുക്കൂട്ടി സംവിധാനം ചെയ്ത ആദ്യ ചിത്രം മഞ്ചാടിക്കുരു പരാജയപ്പെട്ടെങ്കിലും പിന്നീട് പ്രേക്ഷകർക്കെന്തു വേണമെന്ന് തിരിച്ചറിഞ്ഞതിലൂടെയാണ് വിജയിക്കാനായത്. അങ്ങനെയാണ് ഉസ്താദ് ഹോട്ടലിലേക്കും ബാംഗ്ലൂർ ഡേയ്സിലേക്കുമൊക്കെ എത്തുന്നത്.

സംവിധായികയായി ഷൂട്ടിംഗിന് എത്തിയപ്പോഴും നിരവധി അനുഭവങ്ങളുണ്ടായിട്ടുന്നെന്ന് അവർ പറഞ്ഞു. നിലവിലുള്ള രീതിക്ക് പകരമായി മറ്റൊരു രീതി കൊണ്ടു വരുന്പോൾ ഇവരെന്താണ് ഈ ചെയ്യുന്നത്. ഇവർക്കൊന്നും അറിഞ്ഞു കൂട, ഇവിടെ ഇങ്ങനെയൊന്നുമല്ല’ എന്നൊരു ചിന്തയോടെയോ അല്ലെങ്കിൽ മുൻവിധിയോടെയോ ആണ് അളുകൾ നോക്കിയിരുന്നത്. നമുക്കു ചുറ്റുമുള്ള പല സ്ത്രീകളും ഒഴുക്കിനൊത്താണ് നീന്തുന്നത്. എന്നാൽ ഒഴുക്കിനെതിരെ നീന്തുന്പോൾ മാത്രമാണ് താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സ്ത്രീകൾക്ക് ബോധ്യമുണ്ടാവുകയുള്ളൂ വെന്നും അവർ പറഞ്ഞു.


സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനം സ്ത്രീയാണെന്നുള്ളതു തന്നെയാണ്. ഏറ്റവും വലിയ മാനേജ്മെന്‍റ് പാഠങ്ങൾ മുഴുവൻ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾ പഠിക്കുന്നുണ്ട്. എന്തിലും ശുഭാപ്തിവിശ്വാസം കാണാൻ സാധിക്കുന്നത് സ്ത്രീകൾക്ക് മാത്രമേയുള്ളൂവെന്നും അഞ്ജലി പറഞ്ഞു. അതു കൊണ്ടു തന്നെയാണ് വിജയിക്കില്ലെന്ന് പലരും നിരുത്സാഹപ്പെടുത്തിയിട്ടും സംരംഭകരായി ഇത്രയുമധികം വനിതകൾ മുന്നിലുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.