വരുണ്‍ ധവാനും രശ്മിക മന്ദാനയും കിംഗ്ഫിഷറിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാർ
വരുണ്‍ ധവാനും രശ്മിക മന്ദാനയും കിംഗ്ഫിഷറിന്‍റെ  ബ്രാന്‍ഡ് അംബാസഡര്‍മാർ
Tuesday, April 19, 2022 3:10 PM IST
കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡായ കിംഗ്ഫിഷറിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി രശ്മിക മന്ദാനയും വരുണ്‍ ധവാനും. കിംഗ്ഫിഷറിന്‍റെ 'സ്പ്രെഡ് ദി ചിയര്‍' കാംപയിന് ഇവരുടെ പങ്കാളിത്തം തുടക്കമിടും.

കാംപയിനിന്‍റെ ഭാഗമായി രശ്മികയും വരുണും ചേര്‍ന്ന് ഒരു ഡാന്‍സ് ഹുക്ക്-സ്റ്റെപ്പ് സൃഷ്ടിച്ചിട്ടുണ്ട്. റെയ്‌ലിന്‍ വാലെസ് സംവിധാനം ചെയ്തിരിക്കുന്ന ടിവിസിയുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം സമ്പത്താണ്.


രശ്മികയും വരുണും ബ്രാന്‍ഡ് അംബാസഡര്‍മാരായി ചേരുന്നതിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ബ്രാന്‍ഡ് സന്ദേശം പ്രചരിപ്പിക്കാനും രാജ്യത്തുടനീളം ഞങ്ങളുടെ ബ്രാന്‍ഡ് അനുഭവങ്ങള്‍ ഉയര്‍ത്താനും അവരുടെ പങ്കാളിത്തം സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദേബബ്രത മുഖര്‍ജി പറഞ്ഞു.