സൂപ്പര്‍ലുക്കിനു ജെംസ് ടൈപ്പ് മാലകള്‍
ജെംസ് മിഠായികള്‍ കോര്‍ത്തെടുത്ത പോലുള്ളൊരു മാല. യേസ്, ജെം ടൈപ്പ് മാലകളാണ് കോളജ്കുമാരികളുടെ മറ്റൊരു ട്രെന്‍ഡ്. റൗണ്ട് ഷേപ്പിലാണ് ഇവ കൂടുതലായും ലഭിക്കുന്നത്. പീകോക്ക് ഗ്രീന്‍, ചുവപ്പ്, ലൈലാക്ക് ബ്ല്യൂ, വയലറ്റ്, പിങ്ക്, റോസ് തുടങ്ങി ബ്രൈറ്റ് കളേഴ്‌സിനു തന്നെയാണ് വിപണിയില്‍ ഡിമാന്‍ഡ്.

കൊച്ചുമുത്തുകള്‍ക്ക് ഇടയിലായി സില്‍വര്‍ നിറത്തിലുള്ള ഒരു സ്റ്റോണ്‍ ഉണ്ടാകും. അതിന് ഇടയിലായാണു രണ്ടു ജെംസ് ടൈപ്പ് സ്റ്റോണുകള്‍ കോര്‍ത്തെടുക്കുന്നത്.


വലിയൊരു സില്‍വര്‍ സ്റ്റോണിലും കൊച്ച് മുത്തുകളിലും ഭംഗിയുള്ളൊരു പെന്‍ഡന്റും മാലയുടെ അറ്റത്തായി ഉണ്ടാകും. കഴുത്തിനോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന ഇത്തരം മാലകള്‍ വൈഡ് നെക്ക് ടോപ്പുകള്‍ക്കാണ് ഏറെ ഇണങ്ങുന്നത്. വസ്ത്രത്തിന്റെ നിറത്തിന് അനുസരിച്ച് ഉപയോഗിക്കാം. 50 രൂപ മുതലാണ് ഇവയുടെ വില.

സീമ