ഒരുക്കാം, വൂള്‍ ഫ്‌ളവര്‍
ഒരുക്കാം, വൂള്‍ ഫ്‌ളവര്‍
ആവശ്യമുള്ള സാധനങ്ങള്‍

കമ്പിളി നൂല്‍ -240 സെന്റി മീറ്റര്‍ നീളത്തില്‍
കമ്പി -15 സെന്റീ മീറ്റര്‍ നീളത്തില്‍ ഒരെണ്ണം
ഗ്രീന്‍ ടേപ്പ്- ആവശ്യത്തിന്
ഫെവിക്കോള്‍ -ആവശ്യത്തിന്
മഞ്ഞ നിറത്തിലുള്ള പേപ്പര്‍ -ഒരു പൊട്ടിന്റെ വലുപ്പത്തില്‍
പച്ച നിറത്തിലുള്ള ക്രേപ്പ് പേപ്പര്‍ -അല്‍പം

തയാറാക്കുന്ന വിധം

15 സെന്റി മീറ്റര്‍ നീളത്തില്‍ പൂവ് ഉണ്ടാക്കാനുള്ള കമ്പി മുറിച്ചെടുക്കുക. അഗ്രം വളച്ച് രണ്ടു മൂന്നു ചുറ്റ് ചുറ്റിച്ചുവയ്ക്കണം. ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നതുപോലെ. വട്ടത്തില്‍ ചുറ്റിയ ഭാഗത്ത് ഒരു ചെറുവൃത്തം മഞ്ഞനിറത്തിലുള്ള പേപ്പറില്‍ നിന്ന് വെട്ടിയെടുത്ത് ഫെവിക്കോള്‍ തേച്ച് ഒിക്കുക. അല്ലെങ്കില്‍ വെള്ള വൃത്തത്തില്‍ മഞ്ഞ ചായം തേച്ച് ഒിച്ചാലും മതി. ഈ ഭാഗത്ത് ഫെവിക്കോള്‍ തേച്ച് മഞ്ഞള്‍പ്പൊടി അല്‍പം വിതറി പൂമ്പൊടി പോലെ ആക്കുകയും ചെയ്യാം. ഇത് ചെറുതായൊന്ന് അമര്‍ത്തി വയ്ക്കുക.


ഇനി കമ്പിളി നൂല്‍ (ഇവിടെ എടുത്തിരിക്കുന്നത് പിങ്ക് നിറത്തിലുള്ളതാണ്) 240 സെന്റി മീറ്റര്‍ നീളത്തില്‍ മുറിച്ചെടുക്കണം. ഇത് ആറു സെന്റി മീറ്റര്‍ നീളത്തിലാക്കി നാലു വിരലുകളില്‍ വച്ച് 17 തവണ കൂടി ചുറ്റി വയ്ക്കുക. (തള്ള വിരല്‍ ഒഴികെയുള്ള വിരലുകളിലാണ് ചുറ്റേണ്ടത്). ചിത്രം നാല് ശ്രദ്ധിക്കുക. അതുപോലെ തയാറാക്കണം. ഇനി ചിത്രം 4 എയില്‍ കാണിച്ചിരിക്കുന്നതുപോലെ ഇതിന്റെ മധ്യഭാഗത്ത് വച്ച് കെട്ടുക. മുറുക്കി കെണം. ഇതേ നിറം (പിങ്ക്) കമ്പിളി നൂല്‍ ഒരു ചെറുതുണ്ട് വെട്ടിയെടുത്ത് അതുകൊണ്ടാവണം കെേണ്ടത്. ഇനി ഇതിന്റെ നൂലുകളുടെ അഗ്രം ഓരോന്നും മുറിച്ച് വേര്‍പ്പെടുത്തുക. അപ്പോള്‍ ഇതള്‍ പോലെ ആകും. നാല് ബിയില്‍ കാണിച്ചിരിക്കുംപോലെ ലഭിക്കും. ഇതിന്റെ മധ്യഭാഗത്തുകൂടി (ചിത്രം 3) കമ്പി കുത്തിയിറക്കണം. കുത്തിയിറക്കിയതിനുശേഷം മഞ്ഞ കടലാസുതുണ്ട് ഒിച്ചാലും മതി. ഇപ്പോള്‍ ചിത്രം ആറിലേതുപോലെയാകും. ഇനി പച്ച നിറത്തിലുള്ള ഒരു ക്രേപ്പ് പേപ്പര്‍ പൂവിന്റെ അടിയിലും വെട്ടി ഒട്ടിക്കുക. പൂവും തണ്ടും തില്‍ നന്നായി ഉറച്ചുകിട്ടും. ഇനി കമ്പിയുടെ താഴെ ഭാഗത്തുനിന്നും പച്ച പേപ്പര്‍ ചുറ്റുചുറ്റി പൂവിന്റെ ചുവടുഭാഗം വരെ വരണം. ഗ്രീന്‍ ടേപ്പില്‍ പശ ഉള്ളതിനാല്‍ ഫെവിക്കോളിന്റെ ആവശ്യമില്ല. ഗ്രീന്‍ ടേപ്പ് പൂവിന്റെ ഞെുഭാഗത്ത് നന്നായി ചുറ്റണം. പച്ച ഓര്‍ഗണ്ടി തുണിയില്‍ നിന്നും ഒരു ചെറിയ ഇലയുടെ വലുപ്പത്തില്‍ വെട്ടിയെടുത്ത് അതും തണ്ടില്‍ വച്ച് ഗ്രീന്‍ പേപ്പര്‍ ചുറ്റിവയ്ക്കാം. ഇങ്ങനെ പല നിറത്തിലുള്ള കമ്പിളി നൂലുകള്‍കൊണ്ട് മനോഹരമായ പൂക്കള്‍ പൂപാത്രത്തില്‍ ഒരുക്കാം.


സ്മിത ഐ.
അബുദാബി