തുന്നിയെടുത്ത റിക്കാര്‍ഡുകള്‍
തുന്നിയെടുത്ത റിക്കാര്‍ഡുകള്‍
ലോക്ഡൗണ്‍ കാലം പലര്‍ക്കും പല പരീക്ഷണങ്ങളുടെ കാലമായിരുന്നു. കൊടുങ്ങല്ലൂര്‍ പതിയാട്ട് അറക്കത്താഴം സ്‌നേഹ ലെയിനിലെ സന്ധ്യ രാധാകൃഷ്ണന് അതു റിക്കാര്‍ഡുകള്‍ തുന്നിയെടുക്കാനുള്ള കാലമായിരുന്നു. ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നിവയാണ് സന്ധ്യ തുന്നി നേടിയത്.

സാന്‍ഡിസ് ക്രാഫ്റ്റ് വേള്‍ഡ്

സാന്‍ഡിസ് ക്രാഫ്റ്റ് വേള്‍ഡ് എന്ന സന്ധ്യയുടെ സമൂഹ മാധ്യമങ്ങളിലെ പേജുകളില്‍ ഒന്നു കയറി നോക്കണം. ഒരു കരകൗശലശാലയിലെത്തിയപോലെ മനോഹരമാണവിടം. തുന്നിവെച്ച ചിത്രങ്ങള്‍ കണ്ടാല്‍ മനോഹരമായ ഒരു പെയിന്റിംഗ് ആണെന്നെ തോന്നു. ആളുകള്‍, അവരുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാം തന്റെ കാന്‍വാസില്‍ മനോഹരമായി സന്ധ്യ തുന്നിച്ചേര്‍ത്തിുണ്ടാകും. ഹൂപ് ആര്‍െന്ന ഈ കല സന്ധ്യ പഠിച്ചത് യൂട്യൂബ് ഗുരുവിന്റെ അടുത്തുനിന്നുമാണ്.

എംബിഎ പഠനമൊക്കെ കഴിഞ്ഞു വിവിധ കമ്പനികളില്‍ ഏഴു വര്‍ഷം ഹ്യൂമന്‍ റിസോഴ്‌സ് മാനേജരായി ജോലി ചെയ്തു. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവ് സുമന്റെ സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ചുമതല ഏറ്റെടുത്തു. മകള്‍ സായ പിറന്നതിനുശേഷമുള്ള ആറുമാസക്കാലത്താണു താന്‍ ക്രിയാകമായി ഓരോന്നും ചെയ്തു തുടങ്ങിയതെന്നു സന്ധ്യ പറഞ്ഞു. എപ്പോഴും ക്രിയേറ്റീവായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് സന്ധ്യ. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു തയ്യല്‍ പഠിക്കുന്നത്. അന്നൊക്കെ സ്വന്തം വസ്ത്രങ്ങളും കൂുകാരുടെ വസ്ത്രങ്ങളുമൊക്കെ തയ്ച്ചു നല്‍കുമായിരുന്നു.


തുന്നലിലേക്ക്

ഇടയ്ക്കപ്പോഴോ ഹൂപ് ആര്‍ട്‌സില്‍ (ചിത്ര തുന്നല്‍) കണ്ണുടക്കി. എംബ്രോഡറി ചെയ്യാന്‍ അത്ര വശമില്ലെങ്കിലും പണ്ട് അമ്മ ചെയ്തിരുന്നതു കണ്ടു പഠിച്ച ചെറിയ ഓര്‍മയുണ്ടായിരുന്നു. യൂട്യൂബിലെ അടിസ്ഥാന പഠനത്തിലൂടെ അതൊന്നു പൊടി തട്ടിയെടുത്തു. അങ്ങനെ തുന്നിയതിന്റെ പടങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോഴാണു പലരും ഞങ്ങള്‍ക്കും ചെയ്തു തരുമോ എന്ന ചോദ്യവുമായി എത്തുന്നത്. അവരില്‍ പലരും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയുമൊക്കെ ഫോട്ടോയാണ് അയച്ചുതന്നത്. അവ ആദ്യം ലൈന്‍ ആര്‍ായിായിരുന്നു ചെയ്തിരുന്നത്. അങ്ങനെ മൂന്നെണ്ണം ചെയ്തതില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തില്‍ നിന്നാണു ചിത്ര തുന്നലിലേക്ക് എത്തുന്നത്. പല നിറത്തിലും പാറ്റേണിലുമുള്ള വസ്ത്രങ്ങള്‍, അവയൊക്കെ തുന്നിയൊരുക്കുന്നതു കാണുമ്പോള്‍ ആളുകള്‍ക്കും കൗതുകമായിരുന്നു. ഇതിനും മികച്ച പ്രതികരണം ലഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണവും കൂടി. ആദ്യം തുണിയിലായിരുന്നു തുന്നിയിരുന്നത്. പക്ഷേ, പെെന്നു പൊടിയും മറ്റും പിടിച്ച് അഴുക്കാകുന്നതിനാല്‍ ഇപ്പോള്‍ കോളര്‍ കാന്‍വാസിലാണ് ചിത്രങ്ങള്‍ തുന്നിയൊരുക്കുന്നത്. സാധാരണ ഹൂപ് ആര്‍ട്ടുകളുടെ പിന്‍വശം തുറന്നിരിക്കുകയാണു ചെയ്യാറ്. എന്നാല്‍ സന്ധ്യ ഫോം ഷീറ്റ് ഉപയോഗിച്ചു പിന്‍വശം കവര്‍ ചെയ്താണു നല്‍കുന്നത്. കൂടാതെ സാന്‍ഡിസ് ക്രാഫ്റ്റ് വേള്‍ഡിന്റെ ലോഗോയും ഈ പോര്‍ട്രേയ്റ്റ് എങ്ങനെ സംരക്ഷിക്കണം എന്ന നിര്‍ദേശങ്ങളും ഇതിനൊപ്പം നല്‍കും.


റിക്കാര്‍ഡിലേക്ക്

ക്രാഫ്റ്റ് ജോലികള്‍ ചെയ്യുന്നവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുമാണു റിക്കാര്‍ഡിനെക്കുറിച്ച് അറിയുന്നത്. അങ്ങനെ ഞാനും രജിസ്റ്റര്‍ ചെയ്തു. അച്ഛനും അമ്മയും കുഞ്ഞുമടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രം തുന്നുന്നതു വീഡിയോയായി ചിത്രീകരിച്ച് അയച്ചു കൊടുത്തു. ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നിവ നേടാന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുന്നതുപോലെ റിക്കാര്‍ഡുകള്‍ ഭേദിക്കേണ്ട കാര്യമില്ല. നൂതനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ മതിയെന്നും സന്ധ്യ പറഞ്ഞു. തുന്നലിനെ കുറച്ചുകൂടി ഗൗരവമായി എടുത്തു കൂടുതല്‍ പഠിച്ചു പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്നാണു സന്ധ്യയുടെ ആഗ്രഹം. ഇഷ്ടമുള്ള ജോലി, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം, ക്രിയാത്മകമായി പലതും ചെയ്യാനവസരം... പാഷനെ പ്രഫഷനാക്കി സന്ധ്യപറയുന്നു.

നൊമിനിറ്റ ജോസ്