വോൾവോ കാർ വില്പനയിൽ വർധന
Saturday, July 6, 2019 3:12 PM IST
കൊച്ചി: വോൾവോ കാറുകളുടെ വില്പനയിൽ വൻ വർധന. 2019 സാന്പത്തിക വർഷം ആദ്യ പകുതി പൂർത്തിയാകുന്പോൾ ജനുവരി മുതൽ ജൂണ്‍ വരെയുള്ള കാലയളവിൽ 11 ശതമാനം വർധനയാണുള്ളത്.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ കന്പനി 1044 വാഹനങ്ങളാണു വിറ്റതെങ്കിൽ 2019ൽ കഴിഞ്ഞ ആറുമാസ കാലയളവിൽ 1159 കാറുകൾ വിറ്റഴിച്ചു. മിനി മെട്രോ, ഒന്നാംനിര ടൗണുകൾ എന്നിവിടങ്ങളിൽ ശ്രദ്ധേയമായ വില്പന നടത്താനായതാണ് ഈ വർധനയ്ക്കു കാരണമെന്നു വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രംപ് പറഞ്ഞു.
ആഡംബര കാറുകളുടെ നിർമാതാക്കളായ വോൾവോ 2017ലാണ് ഇന്ത്യയിലെത്തിയത്. കേരളത്തിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വില്പനയും തുടർസേവനങ്ങളും ലഭ്യമാണ്.