പു​തി​യ മ​ക്കാ​ന് സ്വാ​ഗ​ത​മോ​തി പോ​ർ​ഷെ ഇ​ന്ത്യ
പോ​ർ​ഷെ​യു​ടെ ഏ​റ്റ​വും ജ​ന​പ്രി​യ മോ​ഡ​ലു​ക​ളി​ലൊ​ന്നാ​യ മ​ക്കാ​ൻ, സ​മ​ഗ്ര​മാ​യ പ​രി​ഷ്ക്ക​ര​ണ​ത്തി​നു ശേ​ഷം ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. കം​ഫ​ർ​ട്ട്, ഡ്രൈ​വിം​ഗ് ഡൈ​നാ​മി​ക്സ് എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം വി​ക​സി​ച്ച മ​ക്കാ​ൻ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ മ​ക്കാ​ൻ എ​സ് എ​ന്നീ ര​ണ്ട് എ​ൻ​ജി​ൻ പ​തി​പ്പു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ന​വീ​ക​രി​ച്ച ചേ​സി​സ് ഡ്രൈ​വിം​ഗി​ന്‍റെ സു​ഖം വ​ർ​ധി​പ്പി​ക്കു​ക​യും സ്ഥി​ര​ത ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. പു​തു​താ​യി വി​ക​സി​പ്പി​ച്ച മി​ക്സ്ഡ് സൈ​സ് ട​യ​റു​ക​ൾ, ന​വീ​ക​രി​ച്ച ബ്രേ​ക്കു​ക​ൾ, ഇ​ന്‍റ​ലി​ജ​ന്‍റ് ഓ​ൾ-​വീ​ൽ ഡ്രൈ​വ് പോ​ർ​ഷെ ട്രാ​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റ് (പി​ടി​എം) സം​വി​ധാ​നം തു​ട​ങ്ങി​യ​വ ഒ​രു സ്പോ​ർ​ട്ട്സ് കാ​റി​ന​പ്പു​റ​മു​ള്ള അ​നു​ഭൂ​തി​യാ​ണ് മ​ക്കാ​ൻ ന​ൽ​കു​ന്ന​തെ​ന്ന് പോ​ർ​ഷെ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ പ​വ​ൻ ഷെ​ട്ടി പ​റ​ഞ്ഞു.


പു​തി​യ പോ​ർ​ഷെ മ​ക്കാ​നും മ​ക്കാ​ൻ എ​സും ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ പോ​ർ​ഷെ സെ​ന്‍റ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.