ഹ്യുണ്ടായി എക്സന്‍റ് വിൽപ്പന കുതിക്കുന്നു
ഹ്യുണ്ടായി എക്സന്‍റ് വിൽപ്പന 	 കുതിക്കുന്നു
Saturday, January 25, 2020 2:37 PM IST
ഹ്യുണ്ടായിയുടെ കോംപാക്ട് സെഡാനായ എക്സന്‍റിന്‍റെ വിൽപ്പന 2.50 ലക്ഷം കവിഞ്ഞു. നാലു മീറ്റിൽ താഴെ നീളമുള്ള ആദ്യ ഹ്യുണ്ടായി സെഡാനായ എക്സന്‍റ് 2014 മാർച്ച് 12 നാണ് വിപണിയിലെത്തിയത്. 2017 ഏപ്രിലിൽ നവീകരിച്ച പതിപ്പ് പുറത്തിറങ്ങി.

ഇതിനോടകം 2,51,953 എക്സന്‍റുകളാണ് നിരത്തിലിറങ്ങിയത്. 60:40 അനുപാതത്തിലാണ് പെട്രോൾ- ഡീസൽ വകഭേദങ്ങളുടെ വിൽപ്പന. മാരുതി ഡിസയർ , ഹോണ്ട അമെയ്സ് എന്നീ മോഡലുകളുമായാണ് എക്സന്‍റ് മത്സരിക്കുന്നത്. എതിരാളികളെ അപേക്ഷിച്ച് ഹ്യുണ്ടായി സെഡാന് വിലക്കുറവുണ്ട്.


എക്സന്‍റിനെ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കോംപാക്ട് സെഡാനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ കന്പനി. ഓറ എന്നു പേരിട്ടിരിക്കുന്ന പുതിയ സെഡാനെ ഡിസംബർ 19 നു നടക്കുന്ന ചടങ്ങിൽ മോഡൽ അവതരണം ഉണ്ടാകും. ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഓറയുടെയും നിർമ്മാണം.